ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/കീടാണു ഡോട്ട് കോം

Schoolwiki സംരംഭത്തിൽ നിന്ന്
കീടാണു ഡോട്ട് കോം


" ഹലോ പ്രേക്ഷകരെ എല്ലാവർക്കും കീടാണു ഡോട്ട് കോം എന്ന സൂപ്പർ ഡ്യൂപ്പർ വൈറാലിറ്റി ഷോയിലേക്ക് സ്വാഗതം ഞാൻ നിങ്ങളുടെ സ്വന്തം ഡെങ്കി " കീടാണു മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന വൈ റാലിറ്റി ഷോ ആയ കീടാണു ഡോട്ട് കോം ആണ് നിങ്ങളുടെ മുൻപിൽ പരിചയപ്പെടുത്തുന്നത് തുടർന്ന്..... " അപ്പോൾ ഇന്ന് ഈ സ്റ്റുഡിയോയിൽ കാണികളായി എത്തിയിരിക്കുന്നത് നമ്മുടെയെല്ലാം പ്രിയപ്പെട്ട മോഡേൺ റസിഡൻസ് അസോസിയേഷനിലെ കൊതുക് കുടുംബങ്ങളാണ്.. നമസ്കാരം" " മാത്രമല്ല ഇന്ന് ഈ ഷോയിൽ നമ്മുടെ അതിഥിയായി എത്തിയിരിക്കുന്നത് വേറാരുമല്ല വൈറസ് ലോകത്തിന്റെ താരരാജാവ്... അമേരിക്കയുൾപ്പെടെയുള്ള വികസിത രാജ്യത്തെ പോലും കാൽക്കീഴിലാക്കിയ മിസ്റ്റർ കൊറോണ വൈറസ്..... " " ടപ്പ് ടപ്പ് ടപ്പ്" സദസ്സിൽ കൈയടി ഉയർന്നു മിസ്റ്റർ കൊറോണ കടന്നുവന്നു" " ഹലോ കൊറോണ വളരെ സന്തോഷം നിങ്ങളെ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ വരൂ ചെയറിൽ ഇരിക്കൂ" ആങ്കർ ആയ ഡെങ്കി പറഞ്ഞു... " സർ, സാറിനോട് എനിക്ക് ചോദിക്കാനുള്ളത് എത്ര വർഷമായി താങ്കൾ ഈ മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്? " ഡിങ്ക ചോദിച്ചു. ഉടൻ വന്നു കൊറോണയുടെ മറുപടി " ഞാൻ ഈ ഫീൽഡിൽ കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ" " ഓ അപ്പോൾ ചുരുങ്ങിയ സമയം കൊണ്ടാണ് താങ്കൾ ഇത്ര വലിയ കൃത്യം നിർവഹിച്ചത് അല്ലേ താങ്കൾ ഒരു പ്രഗത്ഭൻ തന്നെ" ഡെങ്കി പറഞ്ഞു. " എല്ലാം കീടാണു മുത്തപ്പന്റെ അനുഗ്രഹം" കൊറോണമറുപടി നൽകി. " ആരിൽ നിന്നാണ് ഈ മേഖലയിൽ പ്രചോദനം ലഭിച്ചത്? " ഡിങ്കി ആശ്ചര്യത്തോടെ ചോദിച്ചു. " ഞാൻ കേട്ടിട്ടുണ്ട് ഒരാൾ.... മിസ്റ്റർ നിപ്പാ.. ഇതിനുമുൻപും വന്നതും പോയതും ഒക്കെ. മാത്രമല്ല ഞാൻ ജനിക്കുന്നതിനു മുൻപ് എന്റെ ജേഷ്ഠൻ, എന്റെ അതേ പേരാണ് അദ്ദേഹത്തിനു നൽകിയത്, അദ്ദേഹം കുറച്ചുനാൾ ഈ മേഖലയിൽ ഉണ്ടായിരുന്നു. പിന്നെ പിന്നെ റിട്ടയർ ആയി!! അങ്ങനെ നിർത്തിയിടത്തു നിന്ന് ഞാൻ തുടങ്ങി അത്രേയുള്ളൂ" കുറവാണ് മറുപടി നൽകി. "ആട്ടെ എങ്ങനെയാണ് താങ്കൾക്ക് ഈ മേഖലയിൽ നിന്ന് ഇത്രയും നേട്ടങ്ങൾ ലഭിച്ചത്? "?.. " ഹഹഹ.. ഞാൻ പറഞ്ഞല്ലോ എല്ലാം ഒരു അനുഗ്രഹമാണ് മാത്രമല്ല ഞാനൊന്നു തുടങ്ങിവെച്ചത് അല്ലേ ഉള്ളൂ ബാക്കിയെല്ലാം മനുഷ്യരാണ് ചെയ്തത്, നിങ്ങൾക്കറിയാമോ വിദേശസന്ദർശനത്തിനു പോയപ്പോൾ ഞാൻ ഒന്ന് ചൈനയിലെ വു ഹാനിൽ പോയതാണ്.. പിന്നെ എല്ലാം പെട്ടെന്നായിരുന്നു!! കൊറോണ മറുപടി നൽകി. ഒരു രസകരമായ ചോദ്യം " താങ്കളുടെ ഈ രാജ സൗന്ദര്യം വേറെ എങ്ങും കണ്ടിട്ടില്ല.. എന്താണ് അതിന്റെ രഹസ്യം?? " "ഹഹഹ... ഞങ്ങൾ പണ്ടേ രാജകുടുംബം ആണ് അതായിരിക്കും.!!!" " ഇനി പ്രേക്ഷകർ ആയ കൊതുക് കുടുംബാംഗങ്ങൾക്കാണ് അവസരം " പിന്നെ മൂലൻ കൊതുക് ചോദിച്ചു " ഈ മേഖലയിൽ താങ്കൾക്ക് ഒട്ടേറെ വെല്ലുവിളികൾ ഉണ്ടെന്ന് കേട്ടു അത് എന്തൊക്കെയാണ്?? " "അതെ കേട്ടത് ശരിയാണ മനുഷ്യന്മാരുടെ നാട്ടിലല്ലേ വെല്ലുവിളി ഇല്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ, മണ്ടൻമാർ ആണെങ്കിലും ചില ബുദ്ധി രാക്ഷസന്മാർ ഉണ്ട് അവരുടെ കൂടെ, സോപ്പും സാനിടൈ സറും ഹാൻഡ് വാഷും ലോകഡൗണും. ഹും! എന്നെ തോൽപ്പിക്കാൻ എന്നാ വിചാരം,.. ഞാൻ ഏറ്റവും പ്രയാസം എന്ന് കരുതിയ അമേരിക്കയെ പുഷ്പംപോലെ കയ്യിലാക്കി. പക്ഷേ നിസ്സാരം എന്നു കരുതിയ ഇന്ത്യയാണ് ഇപ്പോൾ വെല്ലുവിളി. പ്രത്യേകിച്ച് കേരളം. നിങ്ങൾക്കറിയാമോ ഇന്ത്യയിലിപ്പോൾ ലോക്ക് ഡൗൺ ആണ് ഒറ്റ ഒരുത്തനെയും കിട്ടാനില്ല എല്ലാ എണ്ണവും വീട്ടി ലാണ്.. കരഞ്ഞു പോകും അവിടെ ചെന്നാൽ. അത് ഞാൻ "എന്റെ നാളികേരത്തിന് നാട്ടിൽ" എന്ന ആത്മകഥയിൽ എഴുതിയിട്ടുണ്ട്" കൊറോണ കരഞ്ഞുകൊണ്ടു പറഞ്ഞു. "സോറി സാർ ഫീൽ ആകും എന്ന് കരുതിയില്ല" ഡിങ്കി ഇടപെട്ടു ഉടനെ തന്നെ അവസാന ചോദ്യവും വന്നു. " സാർ നിങ്ങൾ എന്താണ് സാധാരണ വൈറസുകൾ ചെയ്യുന്നതുപോലെ മൃഗങ്ങളിലും യാത്ര ചെയ്യാത്തത് പ്രത്യേകിച്ച് ഞങ്ങൾ കൊതുകു കളിലൂടെ? " കൊറോണ മറുപടി പറഞ്ഞു. " ഹേയ് നിങ്ങൾ എപ്പോഴും ബിസി അല്ലേ.. നിങ്ങളുടെ ഉള്ളിൽ എന്തായാലും ഒരുപാട് വൈറസുകൾ ഉണ്ട്.. മാത്രമല്ല, പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യന് നേരിട്ടാണ്, അല്ലാതെ പ്രകൃതിയിലൂടെ തന്നെ അല്ല പണി കൊടുക്കേണ്ടത്!!!" പക്ഷേ ഇത് അംഗീകരിക്കാൻ കൊതുക്സമൂഹം തയ്യാറായില്ല, തർക്കങ്ങളും വാക്കേറ്റവും ഉണ്ടായി. സംഗതി കൈയ്യാങ്കളി യിലേക്ക് കടക്കുന്നതിനു മുൻപ് ആങ്കർ ഡിങ്കി ഇടപെട്ടു. " എല്ലാവരും നിർത്തൂ ഇനി നമുക്ക് ഒരു ചെറിയ ബ്രേക്ക് എടുക്കാം തിരികെ വരുംവരെ ഗുഡ്ബൈ.." കണ്ടില്ലേ കീടാണു ഡോട്ട് കോം ഒരു ചെറിയ ബ്രേക്ക് എടുത്തു. ഇനി നമുക്കും ബ്രേക്ക് എടുക്കണ്ടേ ചില കാര്യങ്ങളിൽ നിന്ന്, നിയമലംഘനത്തിൽ നിന്ന്, പുറത്തിറങ്ങി നടക്കുന്നതിൽ നിന്ന് കൊറോണ യിൽ നിന്നും,.... !!! അതെ നമുക്ക് ഒത്തൊരുമിച്ച് ബ്രേക്ക് ചെയ്യാം കൊറോണ യുടെ കണ്ണിയെ.... !!! മനസ്സുകൾ കൊണ്ട് ഒരുമിക്കാം... ശരീരത്താൽ അകലം പാലിക്കാം.. ബ്രേക്ക് ദി ചെയിൻ.. !!!!!!!!!!

സനൂപ് നമ്പൂതിരി K A
8 C ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ