ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ കോവിഡ് 19 ഓരോ ചുവടും ശ്രദ്ധയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 ഓരോ ചുവടും ശ്രദ്ധയോടെ


1980 മുതൽ അനേകം പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്നതിന് ഇന്ത്യ പല വട്ടം സാക്ഷ്യം വഹിച്ചു .ഇപ്പോൾ ആഗോളതലത്തിൽ വ്യാപിക്കുന്ന കോവിഡ് 19 ലോകജനതയെ വിഷമിപ്പിച്ചുകൊണ്ടിരിക്കുകയാണ് .2003 -ൽ ഇന്ത്യയിലെത്തിയ സാർസ് വൈറസിന്റെ ഉറ്റ ബന്ധുവാണിത് .സാർസ് വൈറസ് ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് . സാർസ് കോവ് 2 ഉപരിശ്വാസനാളത്തേയും ശ്വാസകോശങ്ങളെയും ബാധിക്കും .അതുകൊണ്ട് ഇതിന്റെ വ്യാപനം വളരെ വേഗത്തിലാണ് .പനിയുള്ളവരെ ഐസൊലേഷൻ വാർഡുകളിലാക്കി സാർസ് പടർന്നു പിടിച്ചത് തടഞ്ഞു .നാല് രാജ്യങ്ങൾ മാത്രമായിരുന്നു രോഗബാധിതമായത് .ചൈനയിലെ ഗാംഗ്ടോക് ,ഹോങ്കോങ് ,വിയറ്റ്നാം ,സിംഗപ്പൂർ എന്നിവ ആയിരുന്നു ആ രാജ്യങ്ങൾ .രോഗം ബാധിച്ചവരിൽ പനീ തുടങ്ങിയതിനു ശേഷമാണ് വ്യാപനം സംഭവിച്ചത് .സാർസ് വൈറസ് ബാധ ചൈനയിൽ ആദ്യമായി പൊട്ടിപ്പുറപ്പെട്ട് 10 മാസത്തിനു ശേഷം രോഗവ്യാപനം തടയാനായി . ജാഗ്രത അത്യാവശ്യമാണ് .രോഗം ബാധിച്ച എല്ലാവരെയും കണക്കിലെടുക്കണം.രോഗം ബാധിച്ച ഒരാളുടെ സ്രവങ്ങൾ വഴിയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് .ലോകശാസ്ത്രസമൂഹം കോവിഡ്19-നെ വരുതിയിലാക്കാൻ നിരന്തര ഗവേഷണത്തിലാണ് .വൈറസിന്റെ വ്യാപനം കുറയ്ക്കാനുള്ള വഴി അവർ കണ്ടെത്തും .ലോകം മുഴുവൻ പറന്നു നടക്കുന്ന മലയാളി സമൂഹം വൈറസിനെ പ്രതിരോധിക്കുന്നത് പോലെ തന്നെ സാമൂഹിക ,സാമ്പത്തിക തിരിച്ചടികളെ നേരിടുന്നതിലും കേരളം ശ്രദ്ധ പുലർത്തണം .




മൈത്രി S
4 ബി ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം