മനുഷ്യർ ചിരിച്ചപ്പോൾ പ്രകൃതി കരഞ്ഞു
ഇന്നു പ്രകൃതി ചിരിക്കുന്നു ഹാ..........
മനുഷ്യാ നീ കരയുന്നു.
ഒാർത്തുവോ എന്നെ നീ എന്ന്
ജീവവായു പുകമറയില്ലാത്ത ശുദ്ധവായു
നിൻെറ അത്യാർത്തിയെന്നെ മലിനമാക്കി
മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചപ്പോൾ
ഒാർത്തുവോ മണ്ണെല്ലാം ഒലിച്ചു പോകുും
നീ കൊണ്ട് കളഞ്ഞത്
നിൻെറ അഹങ്കാരത്തിൻെറ
കോട്ട കെട്ടുവാനല്ലയോ
കാടും മലകളും വയലേലകളും
വിതുമ്പോൾ മെലിഞ്ഞൊട്ടിയ
വയറുമായ് തേങ്ങുന്നു നദികളും