പ്രതിരോധിക്കാം പ്രതിരോധിക്കാം
മനസ്സുകൾ കോർത്ത് പ്രതിരോധിക്കാം
കൈകൾ എന്നും കഴുകീടാം
കൈകോർക്കാതിരുന്നീടാം
നന്നായി എല്ലാം ഭക്ഷിക്കാം
നല്ലതു മാത്രം ഭക്ഷിക്കാം
നല്ല വസ്ത്രം ധരിച്ചീടാം
നന്നായി തന്നെ ധരിച്ചീടാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
വായും മുഖവും പൊത്തീടാം
വീടും പറമ്പും ശുചിയാക്കാം
വീട്ടിൽ തന്നെ ഇരുന്നീടാം
പ്രതിരോധിക്കാം പ്രതിരോധിക്കാം
മനസ്സുകൾ കോർത്ത് പ്രതിരോധിക്കാം.