ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക്

കോവിഡ് മഹാമാരിക്കാലത്ത് അടച്ചിട്ട വിദ്യാലയങ്ങൾ 18 മാസങ്ങൾക്ക് ശേഷം 2021നവംബർ 1-ആം തീയതി തുറന്നു പ്രവർത്തനം ആരംഭിച്ചപ്പോൾ, വളരെ ആവേശത്തോടും സന്തോഷത്തോടും കൂടിയാണ് കുട്ടികൾ സ്കൂളിലേക്ക് എത്തിച്ചേർന്നത്.പുതിയ സ്കൂളും അവിടുത്തെ അധ്യാപകരെയും ഇതുവരെയും കണ്ടിട്ടില്ലാത്ത കുട്ടികൾക്ക് ഉള്ളിൻറെയുള്ളിൽ വലിയ ആവേശമായിരുന്നു.അതിന് ഒട്ടും മങ്ങലേല്ക്കാത്ത വിധത്തിൽ സ്കൂളിലെ അധ്യാപകരും മറ്റ് ജീവനക്കാരും പി.റ്റി.എ ഭാരവാഹികളും കുട്ടികളെ നിറഞ്ഞ സന്തോഷത്തോടു കൂടി സ്കൂളിലേക്ക് സ്വാഗതം ചെയ്തു.

വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചത്.സാമൂഹിക അകലം പാലിച്ച്, സാനിറ്റൈസേഷൻ ചെയ്ത്,ശരീരോഷ്മാവ് പരിശോധിച്ച് കൃത്യമായ നിയന്ത്രണങ്ങൾ പാലിച്ച് ആയിരുന്നു കുട്ടികളെ സ്വീകരിച്ചത്.ഒരു ക്ലാസിൽ ഒരു ബെഞ്ചിൽ 2 കുട്ടികൾ വീതം ആകെ 20 കുട്ടികളെ ഇരുത്തി കുട്ടികൾക്ക് സുരക്ഷിതമായി ക്ലാസുകൾ എടുക്കുവാൻ തുടങ്ങി.ആദ്യത്തെ ഏതാനും ദിവസങ്ങളിൽ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള നടപടികൾക്കാണ് പ്രധാന്യം നൽകിയിരുന്നത്.

തിരികെ വിദ്യാലയത്തിലേക്ക്
തിരികെ വിദ്യാലയത്തിലേക്ക്