ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/നഷ്ടമായ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ടമായ അവധിക്കാലം

കുറച്ച് ദിവസം വീട്ടിൽതന്നെ ഇരിപ്പായിരുന്നുവെങ്കിലും എന്നെ സംബന്ധിച്ച് ഇതൊരവധിക്കാലമൊന്നുമല്ലായിരുന്നു,കാരണം ഞാൻ എസ് എസ് എൽ സി പരീക്ഷയെഴുതുന്ന ഒരു വിദ്യാർത്ഥിയാണ്. പരീക്ഷയെപ്പററിയുള്ള ആശങ്കകളായിരുന്നു മനസ്സിൽ മുഴുവനും. പരീക്ഷ തീർന്നതിനുശേഷം അടിച്ചുപൊളിക്കേണ്ട ദിനങ്ങൾ. ഇപ്പോൾ ഞാൻ പിന്നിലേക്ക് തിരിഞ്ഞുനോക്കുകയാണ്. ഈ അധ്യയനവർഷം ആരംഭിച്ചതുതന്നെ മഹാമാരിയായ പ്രളയത്തോടുകൂടിയാണ്. അവിടെനിന്ന് മുക്തരായപ്പോഴേക്കും അടുത്ത മഹാമാരിയായ കൊറോണ. പ്രളയം വന്നപ്പോൾ കൈകോർത്ത് ഒന്നിച്ചുനിന്നാണ് നാം അതിനെ അതുജീവിച്ചത്. എന്നാൽ ഇപ്പോൾ കോവിഡ് 19 നെ അതിജീവിക്കേണ്ടത് കൈകോർക്കാതെ അകലം പാലിച്ചുകൊണ്ടും. നമ്മൾ ഇതും അതിജീവിക്കും.നഷ്ടമായ അവധിദിനങ്ങൾ ഓർത്ത് സങ്കടപ്പെടുകയല്ല വേണ്ടത് എന്ന് ഞാനിന്ന് മനസ്സിലാക്കുന്നു. വരാൻ പോകുന്ന ദിനങ്ങളിൽ ജാഗരൂകരായിരിക്കണം. തുടരെത്തുടരെയുള്ള ഇത്തരം മഹാമാരികളിൽ നിന്ന് മോചനം വേണമെങ്കിൽ നാം ആദ്യം പ്രകൃതിയെ സംരക്ഷിക്കണം. പ്രകൃതി സംരക്ഷണം, ശുചിത്വം അതുവഴി രോഗപ്രതിരോധം എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.

ആൽഡ്രിൻ ബെന്നി
10B ഗവ.ബോയ്സ് എച്ച് എസ് തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം