ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/ക്ഷണിക്കാതെ വന്ന അതിഥി
ക്ഷണിക്കാതെ വന്ന അതിഥി
സ്കൂൾ അസംബ്ളിയിൽ വാർത്തകളിൽ കേൾക്കുമായിരുന്ന 'കൊറോണ 'യും 'കൊവിഡ് - 19' ഉം വെറുതേ കേട്ടു നിൽക്കുമ്പോഴും ഞങ്ങൾ ഓർത്തില്ല നമ്മുടെ നാട്ടിലും അതെത്തുമെന്ന്!'ലോക് ഡൗൺ' പ്രഖ്യാപിച്ചപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ശരിക്കും മനസ്സിലായത്. സ്കൂളുകളും മറ്റു സ്ഥാപനങ്ങളും കടകളുമെല്ലാം അടച്ചു പൂട്ടി. രാജ്യങ്ങളിൽ നിന്നു രാജ്യങ്ങളിലേക്ക് രോഗം പടരുന്നത് നിസ്സഹായരായി നാം നോക്കിനിന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ധാരാളംപേർ മരിച്ചു. ഓരോ ദിവസവും എത്ര പേരാണ് മരിക്കുന്നത്? ഇനി എന്നാണു സ്കൂളിൽ പോകാനാകുന്നത്? കൂട്ടുകാരെയും ടീച്ചർമാരെയും ഒക്കെ കാണാൻ കൊതിയാകുന്നു. എത്രയും പെട്ടെന്ന് ഈ രോഗത്തിന് ഒരു പ്രതിവിധി കണ്ടെത്താൻ കഴിയണേ എന്ന് നമുക്ക് ഈശ്വരനോടു പ്രാർഥിക്കാം. എല്ലാം ശാന്തമാകുംവരെ നമുക്ക് നമ്മുടെ വീടുകളിൽ സുരക്ഷിതരായിരിക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം