ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ അമ്മ

ഭൂമിദേവി ഭൂമിദേവി നമ്മുടെയെല്ലാം അമ്മ
മനുഷ്യനെയും വണ്ടികളെയും മാലിന്യങ്ങളാലും
ച്പ്പുചവറുകളും കൊണ്ട് വീർപ്പുമുട്ടിയോ
വയലുകളും കുന്നുകളും മരങ്ങളും
പാടെ വെട്ടി നശിപ്പിച്ചു മനുഷ്യർ
മൃഗങ്ങളെയും പക്ഷികളെയും നാം
നമ്മുടെ അടിമകളാക്കി കൂട്ടിലിട്ടു പൂട്ടി
സ്വാതന്ത്ര്യമെന്തെന്നറിയാതവർ വീർപ്പുമുട്ടി
ഈ തെറ്റുകൾക്കെല്ലാം നൽകി ദൈവം
വലിയൊരു ശിക്ഷ മഹാമാരിയാം കൊറോണ
അത് നമ്മിൽ വന്നു ചേർന്നു.
നാം വീടിനുള്ളിലൊതുങ്ങുമ്പോൾ
നിരത്തുകളിൽ മനുഷ്യനില്ല വണ്ടികളില്ല
മാലിന്യങ്ങളില്ല വിഷ പുകപടലങ്ങളൊന്നുമില്ല
നാം കൂട്ടിലടക്കപ്പെട്ട കിളികളെ പോലെയായപ്പോൾ
പക്ഷികളെല്ലാം പുറത്ത് പാറിനട്ക്കുന്നു
വീട്ടിലിരുന്ന് നാം ശുചിത്വം പഠിച്ചു
പ്രകൃതിയെ സ്നേഹിക്കാൻ പഠിച്ചു
ഇത് നമുക്കൊരു പുതിയ പാഠo
പ്രകൃതിയെ സ്നേഹിക്കാൻ പഠിയ്ക്കൂ
പ്രകൃതി നമുക്ക് സന്തോഷം പകരും.!
 

സൂര്യ
4 ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത