ഗവ. ട്രൈബൽ ഹൈസ്ക്കൂൾ കൊമ്പുകുത്തി/ജൂനിയർ റെഡ് ക്രോസ്
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' GTHS കൊമ്പുകുത്തി യിൽ 14 -11 -2023 ചൊവ്വാഴ്ച്ച് 11 മണിക്ക് തുടക്കം കുറിച്ചു. 29 അംഗങ്ങളുള്ള റെഡ് ക്രോസ്സ് യൂണിറ്റിന്റെ ഉദ്ഘാടനം കോട്ടയം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ശുഭേഷ് സുധാകരൻ നിർവ്വഹിച്ചു .കോരുത്തോട് ഗ്രാമപഞ്ചായത്തoഗം ശ്രീമതി ലതാസുശീലൻ അധ്യക്ഷയായ യോഗത്തിൽ സീനിയർ ടീച്ചർ ശ്രീമതി മിനി വി പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി മഞ്ചു കെ ബി ,ശ്രീമതി സുജ എം ജി (MLA'S എഡ്യൂക്കേഷൻ പ്രൊജക്റ്റ് FUTURE STAR സെക്രട്ടറി ) ,ശ്രീ ഷെഫീഖ് സി എ (PTA പ്രസിഡന്റ് ) എന്നിവർ CAPPING CEREMONYനിർവഹിച്ചു . 2023 -24 വർഷം എട്ടാം ക്ലാസ്സിൽ 16 കേഡറ്റുകളും, അഞ്ചാം ക്ലാസ്സിൽ 13 കേഡറ്റുകളും, സേവനരംഗത്തുണ്ട്.ഹൈസ്കൂൾ ഗണിത മാഷായ ശ്രീ ശ്രീജിത്ത് സി എസ് ആണ് ഈ വർഷം ജൂനിയർ റെഡ് ക്രോസ്സ് കൗൺസലർ ആയി പ്രവർത്തിക്കുന്നത്. തുടർന്ന് EMERGE EYE ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ 250 പേർ പങ്കെടുത്ത നേത്ര ചികിത്സാ ക്യാമ്പും നടന്നു