ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
തിരികെ വരാത്ത സ്വപ്നം... പൂർ‌ണമാക്കാത്ത സ്വപ്നങ്ങളുമായി.....
                      കണ്ണുും തിരുമ്മിക്കൊണ്ടവൾ എഴുന്നേറ്റു. ഇന്നലത്തെ പിറന്നാൾ‌ ആഘോഷത്തിന്റെ തിരക്കുകളു‌ടെ ക്ഷീണത്താൽ അൽപനേരം കുൂ‌ടുതൽ‌ അവൾ‌ ഉറങ്ങിപ്പോയി. അവളു‌ടെ പേര് "ചിന്നു ".വളരെ സമ്പന്നകുട‌ുംബത്തിലാണ്	ജീവിച്ചതെങ്കിലും	മാതാപിതാക്കൾ‌	തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ കാരണം	തന്റെഅമ്മയുട‌െ വീ‌ട്ട‌ിലാണവൾ‌.ഇന്നലെഅവളു‌ടെപിറന്നാളായിരുന്നു.അച്ഛൻ എന്ന വ്യക്തിയെ മാത്രം  ക്ഷണിക്കാത്ത വലിയ പരിപാട‌ി. അച്ഛന്റെ അനുഗ്രഹമില്ലാത്ത പിറന്നാൾ അവളെ സംബന്ധിച്ച് അത്രനല്ലതായിരുന്നില്ല . അവൾ‌ ആ ആഘോഷത്തിൽ‌  സന്തോഷം  അഭിനയിച്ചു. എങ്കിലും ഉള്ളിന്റെ ഒരു കോണിൽ‌ ഒരു  വിഷ‍മം പതുങ്ങിയിരുപ്പുണ്ട‌ായിരുന്നു .പെ‌ട്ടെന്നതാ ദൂരേയ്ക്ക് നോക്കുമ്പോൾ തന്റെ അച്ഛൻ നടന്നുവരുന്നു. അവൾ നേരെ മുറ്റത്തേക്കോടി .പക്ഷെ അവൾ അടുത്തെത്തിയപ്പോഴതാ അച്ഛൻ അപ്രത്യക്ഷമായിരിക്കുന്നു .അവൾ ദുഃഖത്തോടെ അകത്തേക്ക് പോയി. അച്ഛന്റെ ഒാർമകളിൽ  മുഴുകിയ അവളിൽ മായക്കളിയുമായി ആരോ വന്നതാണോ എന്നവൾ കരുതി. സമ്പന്നതയിൽ അഹങ്കരിച്ചിരുന്നില്ല അവൾ .  തന്റെ  സുഹൃത്തുക്കളോട് സൗമ്യമായും സ്നേഹമായും പെരുമാറി. അന്ന് ഒരു തിങ്കളാഴ്ച ദിവസമായിരുന്നു. ചിന്നു സ്കൂളിൽ പോവാനായ് ഒരുങ്ങി പുറത്തേക്കിറങ്ങി. വെളിയിൽ കുറച്ചു നേരം  കാത്തു നിൽക്കണം സ്കുളിലേക്ക് പോകാൻ. ദൂരെ തിരക്കുകളോടെ ചീറിപ്പായുന്ന  വാഹനങ്ങൾ. അവയോടൊപ്പം തന്നെ വേഗതയേറിയ  മനസ്സുമായി സ‍ഞ്ചരിക്കുന്ന മനുഷ്യർ...അവൾ തിരക്കുകളിൽ ഏർപ്പെട്ട ആ ജനസമൂഹത്തെ നോക്കി നിന്നു .അപ്പോഴതാ  സ്കൂൾ ബസ് വന്നു. കറുത്ത് ത‌ടിച്ച്  വട്ട‌മുഖമുള്ള ഒരു സ്ത്രീ  ബസ്സിന് മുന്നിലുണ്ട‌ായിരുന്നു. അവർ അവളെ ബസ്സിൽ കയറ്റി. അവൾ അവിട‌െ  ഇരുന്നു. ബസ് വളരെ വേഗത്തിൽ സ‍ഞ്ചരിക്കുകയാണ് . ബസ്സിന്റെ വേഗത്തോ‌ടൊപ്പം അവളുട‌െ മനസ്സും സഞ്ചരിക്കുന്നു അനന്തതയിലേക്ക്. അച്ഛന്റെ  സ്നേഹത്തിൽ സ്കൂളിലെത്തിയതു പോലും അവൾ അറിഞ്ഞില്ല. പെട്ടെന്ന് ഒരു കുട്ടി അവളെ വന്ന് തട്ട‌ി. അപ്പോഴാണവൾ സ്വപ്നച്ചിറകിൽ‌  നിന്ന് താഴേക്ക് വന്നത്. അവൾ ബസ്സിൽ നിന്നിറങ്ങി. ക്ലാസ് മുറിയിലേക്ക് നട‌ന്നു. ക്ലാസിൽ‌ കയറിയിരുന്നു. ബെല്ലട‌ിച്ചു, ട‌ീ‌ച്ചർ‌ വന്നു ക്ലാസെട‌ുത്തു, ഒന്നും അവളറി‍‌ഞ്ഞില്ല .എപ്പോഴും ഏതോ സ്വപ്നലോകത്താണവൾ. അവളുട‌െ ഈ പെരുമാറ്റത്തിൽ സംശയം തോന്നിയ  ട‌ീച്ചർ അവളെ വിളിച്ച് ചോദിച്ചു. "കു‌ട്ട‌ി, നിന്നിൽ ‍‌ഞാൻ‌ ഒരു പാട‌് മാറ്റങ്ങൾ ശ്രദ്ധിക്കുന്നു.കുറേ നാളായി നിന്റെ സ്വഭാവം വളരെ വ്യത്യസ്തമാണ്. നിനക്കെന്തു പറ്റി‌?”. ടീച്ചറുട‌െ ആ ചോദ്യം കേ‌ട്ട‌പ്പോൾ‌ ഇത്രയും നാളും മനസ്സിന്റെ അകക്കോണിൽ അവൾ മറച്ചുവെച്ച വികാരങ്ങൾ‌ പുറത്തേക്ക് ഒരു പുഴ പോലെ ഒഴുകി വന്നു . അവൾ വിതുമ്പിക്കരഞ്ഞു കൊണ്ട‌് പറ‍ഞ്ഞു ."എന്റെ അച്ഛൻ‌ "എന്നാൽ ബാക്കി പറയാൻ  സാധിക്കാത്ത വിധം അവളുട‌െ നാവുകൾ നിശ്ചലമായി. ട‌ീച്ചർ വീണ്ട‌ും അവളോട‌് ചോദിച്ചു, “ നിന്റെ അച്ഛന് എന്താണ് പറ്റിയത് ?”. അവൾ തുടർ‌ന്നു, "എന്റെ അച്ഛനും അമ്മയും തമ്മിൽ ഇപ്പോൾ സംസാരിക്കാറില്ല . ഇന്നലെ എന്റെ പിറന്നാളാഘോഷമായിരുന്നു. എനിക്കു പരിചയമില്ലാത്ത പലരും അവിട‌‍െ വന്നു. പക്ഷെ എന്റെ അച്ഛനെ മാത്രം ആരും അവിട‌േയ്ക്ക് ക്ഷണിച്ചില്ല ട‌ീച്ചർ”. "മോള് വിഷമിക്കണ്ട‌ .നിന്റെ അമ്മയോ‌ടും അച്ഛനോട‌ും ഞാൻ‌ സംസാരി‌ക്കാം”. അവൾ പറഞ്ഞു ,"ആര് സംസാരിച്ചാലും കാര്യമില്ല ; അവർ ഒരിക്കലും സംസാരിക്കില്ല എന്നു തീരുമാനിച്ചു കഴി‍‌‍‍‌ഞ്ഞു.” ഇത്രയും പറഞ്ഞു കൊണ്ട‌വൾ‌ ക്ലാസ് മുറിയിൽ‌ നിന്നും ഓ‌ടിയിറങ്ങി. അവളുട‌െ ഈറനാർ‌ന്ന ആ മിഴികളിൽ കു‌ടുംബ സ്നേഹം നിലനിർത്താൻ ശ്രമിക്കുന്ന മകളുടെ സ്വപ്നമുണ്ട‌ായിരുന്നു. അവളുട‌െ നിറമിഴികൾ ആ ട‌ീച്ചറുട‌െ  ഹൃദയത്തിൽ‌ ഒരു മുറിവ് പോലെ പതിഞ്ഞു. ട‌ീച്ചർ അപ്പോൾ‌ തന്നെ അവളുട‌െ മാതാപിതാക്കളെ സ്കൂളിലേക്ക് വരുത്തി. ട‌ീച്ചറുടെ യാതൊരു വാക്കിനും വിലകൽപ്പിക്കാതെ സ്വന്തം സ്വാർ‌‍ത്ഥതയ് ക്കുവേണ്ടി അവളുടെ മാതാപിതാക്കൾ‌ വേർപിരിയും എന്ന നിലപാ‌ടിൽ‌ത്തന്നെ ഉറച്ചിരുന്നു. അവർ തന്റെ മകളുട‌‍െ ഭാവിയെ പോലും മറന്നു. അന്ന് അവൾ വൈകിട്ട്  വീ‌ട്ട‌ിലെത്തിയപ്പോൾ അതാ വീട്ടിലെ ടേബിളിന് മുന്നിൽ അച്ഛനും അമ്മയും ഒരുമിച്ചിരിക്കുന്നു. അവൾ ഓടി അവരു‌ടെ അടുത്തേക്ക് ചെന്നു . എന്നാൽ അത് അവൾ പ്രതീക്ഷിച്ചതു പോലുള്ള സന്തോഷത്തിന്റെ കൂടിച്ചേരലായിരുന്നില്ല. ഇരുവരും തമ്മിൽ ഒരിക്കലെങ്കിലും സമാധനത്തോ‌ടെ സംസാരിച്ചാൽ തീരുന്ന ആ പ്രശ്നം  സമാധനപരമായിത്തീർക്കാൻ‌  ഒരിക്കലും ശ്രമിക്കുന്നില്ല. അവസാനം അമ്മയോട‌് വഴക്കി‌‌ട്ട‌ അച്ഛൻ ആ വീ‌ട്ട‌ിൽ‌ നിന്നും ഇറങ്ങിപ്പോയി.അവൾ മുറിയിൽ‌ പോയി കതകട‌ച്ചു. എന്നി‌ട്ട‌് പൊ‌ട്ട‌ിക്കര‍ഞ്ഞു കൊണ്ട‌് ക‌‌‌‌ട്ട‌ിലിലേക്ക് കിട‌ന്നു . അവളെക്കൊണ്ട‌് ഒരിക്കലും മാതാപിതാക്കളെ ഒരുമിപ്പിക്കാൻ‌ സാധിക്കില്ലെന്ന് അവൾ‌ക്കറിയാമായിരുന്നു. പിറ്റേ ദിവസം അമ്മ അവൾ‌ക്ക്  ചായയുമായി മുറിലേക്ക് ചെന്നു .  എത്രമുട്ട‌ിയി‌ട്ട‌ും കതക് തുറക്കുന്നില്ല. അമ്മ വളരെ ശക്തിയായി തള്ളിയപ്പോൾ ആ കതക് തുറന്നു വന്നു.മുറിയിലേക്ക് കട‌ന്ന് ചെന്നതും അനക്കമില്ലാതെ മുറിയിൽ കി‌ടക്കുന്ന മകളെയാണ് ആ അമ്മ  കണ്ട‌ത്. അവർ ഓട‌ി വന്ന് അവളെ ത‌ട്ട‌ിവിളിച്ചു ,"മോളേ എഴുന്നേൽക്ക്.. "അവരുട‌െ ഒരു വിളിക്കും തന്റെ മകൾ പ്രതികരിക്കുന്നില്ല എന്നറി‍‍‍‍ഞ്ഞ അവർ മകളെ എട‌ുത്തുയർത്തി ആശുപത്രിയിലേയ്ക്ക് പുറപ്പെ‌ട്ട‌ു.മകൾ ആശുപത്രിയിലാണെന്നറിഞ്ഞ് അവളുട‌െ അച്ഛനും അവിടേയ്ക്ക് ഓട‌ിയെത്തി. അപ്പോഴാണ് അറി‍ഞ്ഞത് മകൾ ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധത്തിൽ ഉറങ്ങിപ്പോയി എന്ന് . മകളുട‌െ മരണം മാതാപിതാക്കളു‌ടെ ഇരു ഹൃദയത്തിലും ഒരിട‌ിമിന്നൽ‌ പോലെ വർഷിച്ചു. അവർ‌ കുറച്ചു നേരം സ്തബ്ധരായി നിന്നു.  നിറകണ്ണീരുമായി നിശ്ചലമായ മകളുട‌െ മുഖത്തേക്ക് നോക്കി. അവൾ‌ക്ക് ഒപ്പം ഒരുമിച്ചു ചിലവിട‌ാൻ മാതാപിതാക്കൾക്ക് വളരെ കുറച്ച് നാൾ‌ മാത്രമേ കഴിഞ്ഞുള്ളു. അവളിൽ  അത്രയും കാലമെങ്കിലും സന്തോഷം നൽ‌കാൻ ആ മാതാപിതാക്കൾ‌ക്ക് സാധിച്ചില്ല. അവർ‌ മകളുട‌െ മുഖത്ത് നോക്കി പൊ‌ട്ടിക്കരഞ്ഞു. അവളുടെ സന്തോ‍ഷം ,ഇരുവരുമൊന്നിച്ചാസ്വദിക്കാൻ സാധിച്ചില്ലല്ലോ എന്നാലോചിച്ച് അവർ മകളുട‌െ മുഖത്തേക്ക് നോക്കിയിരുന്നു. മട‌ങ്ങി വരാത്ത ആ പ്രതീക്ഷകളുമായി...........                              
ഫിയ സിദ്ദിഖ്
10B ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ