ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ എവിടെപ്പോയി ആ ശാലീന സൗന്ദര്യംവം

Schoolwiki സംരംഭത്തിൽ നിന്ന്
എവിടെപ്പോയി ആ ശാലീന സൗന്ദര്യം

പച്ചപ്പാർന്ന പട്ടുമെത്തയിൽ കിടക്കുന്ന ഒരു കൊച്ചു ഗ്രാമം ആയിരുന്നു എൻറെ കേരളം. പക്ഷേ ഈ ശാലീന സൗന്ദര്യം എവിടെയോ മാഞ്ഞുപോയിരിക്കുന്നു. മഴമേഘങ്ങൾക്ക് ഇടയിൽ കൂടി പോലും നോക്കിയാൽ കാണാമായിരുന്നു , പച്ചപ്പാർന്ന പാടങ്ങളും, പിന്നെ കാറ്റത്ത് തലയാട്ടി നിൽക്കുന്ന വൃക്ഷങ്ങളും . ഇങ്ങനെ നീണ്ടു നീണ്ടു കിടക്കുന്നത് ആയിരുന്നുഎൻറെ കേരളത്തിൻറെ സൗന്ദര്യം. ഇന്ന് കേരളം ആകെ മാറിയിരിക്കുന്നു. പച്ചപ്പാർന്ന പാടങ്ങൾക്ക് പകരം കെട്ടിടങ്ങൾ ഉയർന്നു .തെളിനീർ ഒഴുകിയിരുന്ന പുഴകൾക്ക് പകരം അഴുക്കുചാലുകൾ ഒഴുകുന്നു. കാറ്റത്ത് തലയാട്ടി നിന്നിരുന്നവൃക്ഷങ്ങൾ ഒന്നും ഒന്നും ഇന്ന് കാണാനില്ല . എവിടെപ്പോയി ശാലീന സൗന്ദര്യം. മനുഷ്യനെന്ന ദുരാഗ്രഹി പണത്തിനും സമ്പത്തിനും വേണ്ടി നശിപ്പിച്ചത് ഈ കൊച്ചു കേരളത്തിൻറെ ശാലീന സൗന്ദര്യംആണ്. കേരളത്തെ നമുക്ക് തിരികെ കൊണ്ടുവരണം .അതിനുവേണ്ടി നമ്മൾ മനുഷ്യർ എല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കണം .പ്രകൃതി അമ്മയാണ്. ആ അമ്മയെ നശിപ്പിക്കരുത്. മനുഷ്യർ കാണിക്കുന്ന ക്രൂരതകളുടെ ഫലം പിന്നീട് മനുഷ്യർ തന്നെ അനുഭവിക്കേണ്ടിവരും. അതിനുദാഹരണമാണ് നമ്മെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന മഹാവ്യാധിയും .

ഓർക്കുക വല്ലപ്പോഴും .നാം ചെയ്തിരുന്ന തെറ്റുകളുടെ ഫലമാണ് ഈ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾ .പ്രകൃതിയെ ഒരിക്കലും നശിപ്പിക്കരുത് അത് ഈ സ്നേഹനിധിയായ അമ്മയെ ഇല്ലാതാക്കും.
നേഹ അനിൽ
ഒൻപത് ബി ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ ഇടമുളയ്ക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം