മുറ്റത്തെ കോമാടൻ തെങ്ങിൻ മടലൊന്ന്
ചെത്തിയൊരുക്കി ഞാൻ ബാറ്റുണ്ടാക്കി
നേന്ത്രവാഴച്ചപ്പ് വാരി ചുരുട്ടി ഞാൻ
കാല്പന്തുമങ്ങനെ കെട്ടിയുണ്ടാക്കി
കൂട്ടുകാരെല്ലാം ലോക്കിങ്ങിലായിപ്പോയി
ബാറ്റിങ്ങിനോ കൂട്ടരാരുമില്ല
കഷ്ടകാലത്തൊരു കോവിഡ് വന്നു
നഷ്ടമായൊരു അവധിക്കാലം.