ഗവ. എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/പാവം കുഞ്ഞിക്കോഴി

Schoolwiki സംരംഭത്തിൽ നിന്ന്
പാവം കുഞ്ഞിക്കോഴി

കുഞ്ഞിക്കോഴിയും ബില്ലുപ്പൂച്ചയും കൂട്ടുകാരായിരുന്നു. ഒരുദിവസം അവർ കാട്ടിൽ ഉത്സാവം കാണാൻ പോയി . ഉത്സാവം വളരെ മനോഹരം ആയിരുന്നു. ആദ്യം കുയിൽവന്ന് ഈശ്വര പ്രാർത്ഥന ചൊല്ലി. പിന്നീട് മയിലമ്മ നൃത്തം ചവിട്ടി . അതുകണ്ടപ്പോൾ വാനരന്മാർ താളം പിടിച്ചു. അങ്ങനെ അവർ സന്തോഷത്തോടെ ഇരിക്കുമ്പോൾ ഠേ എന്ന വെടിയൊച്ച കേട്ടു . മൃഗങ്ങൾ നാലുപാടും ഓടി , കൂട്ടത്തിൽ പൂച്ചയും കോഴിയെ തനിച്ചാക്കി ഓടികളഞ്ഞു. പാവം കുഞ്ഞിക്കോഴി . അവൾക്കു തിരിച്ചുപോരുവാൻ വഴിയറിയില്ല. കുഞ്ഞിക്കോഴി മരത്തിൽ പറന്നുപറന്ന് എങ്ങനെയോ വീട്ടിൽ തിരിച്ചെത്തി. പിറ്റേദിവസം ബില്ലുപ്പൂച്ച കുഞ്ഞിക്കോഴിയെ കാണാൻ വീട്ടുമുറ്റത്തെത്തി . അപ്പോൾ കുഞ്ഞിക്കോഴി പറഞ്ഞു . ആപത്തുവരുമ്പോൾ കൈവിടുന്നതല്ല യഥാർത്ഥ സുഹൃത്തു . നിന്നോട് ഇനി ഒരുകൂട്ടുമില്ല . എന്നും പറഞ്ഞു കോഴിയമ്മ വീട്ടിലേക്കുപോയി .
ഗുണപാഠം ---ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത് .

അക്ഷര അനീഷ്
2 എ ഗവ: എൽ. പി. സ്‌കൂൾ, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ