ക്ഷണിക്കാത്ത അതിഥി
ഒരു നല്ല നാളേയ്ക്കായ് ആശിച്ചിരുന്നോരോ മനസ്സിലും
ഒത്തിരി പ്രതീക്ഷയേകി വന്നെത്തിയോരോ ദിനവും
ക്ഷണനേരമോരോ ദിനവും കടന്നുപോകെ
ക്ഷണിക്കാത്തൊരതിഥിയെന്നപോലെയെത്തിയി
മനുഷ്യനെ ഭീതിയിലാക്കി മഹാവ്യാധി പരത്തിടും
കൊറോണയെന്നൊരു സൂക്ഷ്മാണുവാം വൈറസും
കേൾക്കുന്നതെല്ലാമീ വ്യാധിതൻ മരണം
തെളിയും മനസ്സിലി ച്ചിത്രങ്ങളും
ആളൊഴിഞ്ഞീടുമീ പ്പാതകളും കടലോരങ്ങളും
ആളെത്തിടാത്ത പള്ളിയും ദേവാലയങ്ങളും
പൂരവുമില്ല കേളികൊട്ടുമില്ല ഉത്സവാഘോഷങ്ങളൊന്നുമില്ല
ഈ മഹാമാരി തുരത്തിടാനായ് പാലിക്കാം വൃത്തിവെടുപ്പു നമ്മൾ
പാലിക്കുവിൻ ഇടയ്ക്കിടെ കൈകൾ കഴുകുന്ന ശീലം
പാലിക്കാം അകലം നന്നായ്
ഭീതിയല്ല ജാഗ്രതയാണു വേണ്ടത്
പകരാതെ കാക്കണമീ മഹാവ്യാധിയെ കവിത
പകരം കരുതുക സ്നേഹമോരോ മനസ്സിലും