നാശമിക്കൊറോണയെ നാട്ടിൽ നിന്ന് നീക്കിടാം നടു നിവർത്തി നിന്നിടാം നന്മകൾ പകർന്നിടാം ഒളിഞ്ഞു വന്ന ദുഷ്ടനെ ഒളിഞ്ഞിരുന്നു നേരിടാം ഒരിടത്തു തന്നെ നിന്നിടാം ഒരുമയോടെ നേരിടാം കരളുറപ്പ് കൈവിടാതെ കരുതലോടെ നിന്നിടാം കൈകൾ നന്നായ് കഴുകിടാം കൊറോണയെ തുരത്തിടാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത