ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ഞാൻ കണ്ട കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കണ്ട കൊറോണ

ഈ കഥ തുടങ്ങുന്നത് ചൈനയിൽ വുഹാനിലാണ് വളരെ തിക്കും തിരക്കുമുള്ള നഗരം. എപ്പോഴും ചീറിപ്പായുന്ന വാഹനങ്ങൾ അവിടുത്തെ ജനങ്ങൾ പല ജീവിതം മാർഗ്ഗങ്ങളിലൂടെ ജീവിച്ചു പോകുന്നു. അവിടെ ചായക്കട നടത്തുകയായിരുന്നു ചിയാഞ്ചി എന്ന വ്യക്തി. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. ചിയാഞ്ചിയുടെ കടയിൽ ഒത്തിരി വിദേശികൾ ചായകുടിക്കാൻ എത്തിയിരുന്നു. അങ്ങനെയിരിക്കെ ചിയഞ്ചിക്ക് പനിയും ജലദോഷവും ഉണ്ടായി. അപ്പോൾ തന്നെ ചിയാൻജിയെ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു. പരിശോധനയിൽ പുതിയ ഒരു വൈറസ് കണ്ടെത്തി.covid-19 എന്നതിന് പേരിട്ടു. അതിന് മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. പേടിച്ചുപോയ ചിയാഞ്ചിയെ ഡോക്ടർ ആശ്വസിപ്പിച്ചകൊണ്ട് പറഞ്ഞു :പേടിയില്ല വേണ്ടത് കരുതലും ജാഗ്രതയുമാണ് വേണ്ടത്. മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറച്ചു പിടിക്കുക, 20 സെക്കൻഡ് കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, ധാരാളം വെള്ളം കുടിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവയൊക്കെയാണ് ഇതിനുള്ള പ്രതിവിധി.ചിയാഞ്ചി ഡോക്ടറുടെ നിർദേശങ്ങൾ അതുപോലെതന്നെ പാലിച്ചു. അങ്ങനെ ചിയാഞ്ചി covid -19 എന്ന രോഗത്തിൽനിന്നുഉം വിമുക്തനായി. അതുപോലെ തന്നെ തന്റെ കുടുംബത്തെയും രാജ്യത്തെയും രക്ഷിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തു.

എബിൻ ഷിബു
4 B ഗവ.എൽ.പി.എസ്.വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ