രോദനം കേൾക്കാതിരിക്കുവാൻ
വേണ്ടി നാം രോധിച്ചിടുന്നു
പ്രതിരോധിച്ചിടുന്നൂ.....
ഗുരുവും അയ്യങ്കാളിയും
പ്രതിരോധത്തിലൂടെ നേടിയ
യാത്രയും തൊടലും നാം മറന്നിടുന്നൂ.....
ആനന്ദ കണ്ണുനീർ പൊഴിയുന്ന
നാളേക്കായ്.....
കണ്ണുനീർ ഇന്നു നാം
ബാക്കി വച്ചിടുന്നൂ.....
ആശിച്ചതെല്ലാം ഒരു വിരൽ
സഹായത്താൽ എത്തിയ നാൾ
അറിഞ്ഞില്ല നാം.....
നമുക്ക് നമ്മെ സഹായിക്കാൻ
ഒരു മീറ്ററകലം വേണമെന്ന്.....