ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/വർദ്ധിച്ചു വരുന്ന മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
വർദ്ധിച്ചു വരുന്ന മലിനീകരണം

വർദ്ധിച്ചു വരുന്ന അന്തരീക്ഷമലിനീകരണം മനുഷ്യർക്കുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, അലർജികൾ, മറ്റു രോഗങ്ങൾ പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. മനുഷ്യരുടെ ജീവിത ശൈലിയിൽ ഉണ്ടായ വ്യത്യാസമാണ് ഇതിനെല്ലാം കാരണം. ശുദ്ധവായുവും ശുദ്ധജലവും മനുഷ്യർ തന്നെ സൃഷ്ടിച്ച മാലിന്യ കൂമ്പാരങ്ങൾ കൊണ്ട് മലിനമായി. പരിസ്ഥിതി സംരക്ഷിക്കേണ്ടവർ തന്നെ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന അവസ്ഥയാണ്. വർദ്ധിച്ച് വരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്നു.പ്ലാസ്റ്റിക്ക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക അന്തരീക്ഷവായുവിനെ മലിനമാക്കുന്നു.മാറാ രോഗങ്ങൾ മനുഷ്യനെ തേടി എത്തിയില്ലെങ്കിലല്ലേ അത്ഭുതമുള്ളു. അതിനാൽ പരിസ്ഥിതി മലിനീകരണം ഒഴിവാക്കി ശുചിത്വത്തോടെ ജീവിക്കുക.

ഗൗരീ കൃഷ്ണൻ എസ് ആർ
3 B ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം