വീടിനകത്തിരിക്കാം
രുചിയോടെ കഴിക്കാം
വെളളമേറെ കുടിക്കാം
രണ്ടു നേരം കുളിക്കാം
രോഗങ്ങളെ അകറ്റാം.
മൂക്ക് പൊത്തി തുമ്മാം
വായ് പൊത്തി ചുമക്കാം
കൈ തൊടാതിരിക്കാം
അകലമിത്തിരി കാക്കാം
രോഗങ്ങളെ അകറ്റാം.
വീടുവൃത്തിയാക്കാം
പരിസരം ശുചിയാക്കാം
വസ്ത്രം വെടിപ്പാക്കാം
രോഗത്തെ അകറ്റാം
നാടിനെ രക്ഷിക്കാം.
വീടിനുള്ളിൽ കളിക്കാം
പുസ്തകങ്ങൾ വായിക്കാം
ചിത്രങ്ങൾ വരയ്ക്കാം
സന്തോഷത്തോടിരിക്കാം
രോഗങ്ങളെ അകറ്റാം.
വൃത്തിയായിരിക്കാം
നല്ല ശീലം പാലിക്കാം
ആരോഗ്യമോടിരിക്കാം
രോഗങ്ങളെ അകറ്റാം
നല്ല നാളേക്കായി പ്രാർത്ഥിക്കാം.