അറിഞ്ഞു കിട്ടിയ വരമെല്ലാം
അറിഞ്ഞു തന്നെ മലിനമാക്കി.
ഹരിതാഭനിറവും രുചിയുള്ള അരുവിയും
കനിവാർന്ന മണ്ണും എനിക്കുതന്ന
ഫലങ്ങളും ധാന്യങ്ങളും ഇന്നില്ല
അറിവിന്റെ നെറുകയിൽ എത്തിയ മനുഷ്യൻ
അറിഞ്ഞുകൊണ്ട് വരുത്തിവച്ച
പകർച്ചവ്യാധികൾ ഓരോന്നും
മനുഷ്യരാശിയെ കാർന്നു തിന്നുന്നു
വാരിക്കൂട്ടിയ പണത്തിന് കഴിയില്ലല്ലോ
മനുഷ്യജീവൻ നിലനിർത്താൻ
കാരണമെന്നും മനുഷ്യൻ മാത്രം
ജീവന്റെ ശത്രു മനുഷ്യൻ മാത്രം
ഒറ്റക്കെട്ടായ് നേരിടാം പകർച്ചവ്യാധികളെ
വ്യക്തി ശുചിത്വത്തിലൂടെ
രക്ഷയേകാം നമ്മുടെ തലമുറക്കായ്.