ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ പ്രാധാന്യം


ഒരിടത്തൊരിടത്ത് അപ്പുവും അച്ചുവും ഉണ്ടായിരുന്നു.അവർ നല്ല കൂട്ടുകാരായിരുന്നു.ഇരുവരുടെയും വീടുകൾ അടുത്തായിരുന്നു. അപ്പു ശുചിത്വത്തിന്റെ കാര്യത്തിൽ ബോധവാനായിരുന്നു. അപ്പു വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതു കൂടാതെ വ്യക്തി ശുചിത്വവും നന്നായി പരിപാലിച്ചിരുന്നു. അപ്പു ദിവസവും രണ്ടു നേരം കുളിക്കുകയും നന്നായി പല്ല് വൃത്തിയാക്കുകയും ആഹാരത്തിനു മുൻപും ശേഷവും കൈയും വായയും വൃത്തിയായി കഴുകുകയും ചെയ്യുമായിരുന്നു. അപ്പു അലക്കി ഉണക്കിയ വസ്ത്രങ്ങൾ വൃത്തിയായി ധരിച്ചിരുന്നു എന്നാൽ അച്ചു ആകട്ടെ ശുചിത്വത്തിന്റെ കാര്യത്തിൽ ബോധവാൻ അല്ലായിരുന്നു വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയോ വ്യക്തി ശുചിത്വം പാലിക്കുകയോ ചെയ്തിരുന്നില്ല. അതു കൊണ്ട് തന്നെ അച്ചുവിന് അസുഖങ്ങൾ കാരണം ദിവസവും സകൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ അച്ചുപഠിക്കുവാനും പിന്നോക്കമായിരുന്നു.എന്നാൽ അപ്പു ആകട്ടെ ആരോഗ്യവാനായി സ്കൂളിൽ പോകുകയും നന്നായി പഠിക്കുകയും ചെയ്തിരുന്നു. ഒരു ദിവസം അച്ചുവിന് പനിയും വയറുവേദയും കലശലായപ്പോൾ ഡോക്ടർ അച്ചുവിന്റെ വീട്ടിലെത്തി അച്ചുവിനെ പരിശോധിച്ച ശേഷം ഡോക്ടർ അച്ചുവിന്റെ മാതാപിതാക്കളോടു പറഞ്ഞു: "അച്ചുവിന് അസുഖം ബാധിച്ചതിന് കാരണം അച്ചു വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച് തുറന്നിരുന്ന ഭക്ഷണം കഴിച്ചതിനാലാണ്.” അതേ സമയം അപ്പുവും മാതാപിതാക്കളും അച്ചുവിനെ കാണാൻ വീട്ടിലെത്തി ഡോക്ടർ പറയുന്നത് കേട്ട് അപ്പു അച്ചുവിനോട് പറഞ്ഞു: "വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നല്കുകയും ചെയ്താൽ മാത്രമേ ആരോഗ്യമുള്ള ശരീരവും മനസ്സും ഉണ്ടാവുകയുള്ളു.കൂടാതെ ആരോഗ്യമുള്ള ശരീരം ഉണ്ടെങ്കിൽ മാത്രമേ എന്നും സ്കൂളിൽ പോകാനും പഠിച്ച് ഒന്നാമനാകാനും നല്ല കുട്ടിയാകാനും കഴിയുള്ളൂ.” ഇത് കേട്ട് ഡോക്ടറും അച്ചുവും ഇരുവരുടെയും മാതാപിതാക്കളും അപ്പുവിനെ പ്രശംസിച്ച് കൈയ്യടിച്ചു.

കാർത്തിക് പി
3 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ