സഹായം Reading Problems? Click here


ഗവ. എൽ പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ

 
ലോകമാകെ കൊറോണ
പരിസരമാകെ കൊറോണ
ചൈനയിലെ വുഹാനിൽ നിന്നും
തുടങ്ങിയ മഹാമാരി കൊറോണ.

രാജ്യമാകെ കൊറോണ
സംസ്ഥാനങ്ങളിലും കൊറോണ
വൃത്തിയായി നടന്നാൽ നമുക്ക്
തടയാമീ കൊറോണയെ.

പുറത്തിറങ്ങാതെ വീട്ടിലിരുന്നാൽ
തടയാം നമുക്ക് കൊറോണയെ
സോപ്പിട്ട് കൈ കഴുകിയാൽ നമുക്ക്
തടയാം കൊറോണയെ.

മാതൃകയാണ് കൊച്ചു കേരളം
ലോകത്തിന്ന് തന്നെ മാതൃക
കൊറോണ തടയാൻ നടത്തിയ
കേരളത്തിന്റെ ചുവടുകൾ

സ്വദേശികൾക്കും പരദേശികൾക്കും
അതിഥി തൊഴിലാളികൾക്കും
പ്രവാസികൾക്കും പാവങ്ങൾക്കും
അനാഥർക്കും അഗതികൾക്കും
താങ്ങായ് നിന്ന കേരളം

നല്ലവരാണീ ജനങ്ങളും
നല്ലവരാണീ ജനനേതാക്കളും
മാതൃകയാണ് നമ്മുടെ കൊച്ചു കേരളം
കൊറോണ ലോകം വാഴുമീ നാളിലും.

ഫൈറൂസ് ഹസ്സൻ
2 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത