നമ്മൾക്കുണ്ടൊരു വീട്
താമസിക്കാനൊരു വീട്
വട്ടത്തിലുള്ളൊരു വീട്
ഭൂമിയെന്നൊരു വീട്
വായു തരുന്നൊരു വീട്
വെള്ളം തരുന്നൊരു വീട്
ആഹാരം തരുന്നൊരു വീട്
നമ്മുടെ സ്വന്തം വീട്
കാടുകളുള്ളൊരു വീട്
പുഴകളുള്ളൊരു വീട്
കടലുകളുളെളാരു വീട്
എന്തൊരു ചന്തം വീട്
ചെടികളുള്ളൊരു വീട്
മൃഗങ്ങളുള്ളൊരു വീട്
കിളികളുള്ളൊരു വീട്
മനോഹരമായൊരു വീട്
ശുചിയാക്കേണം വീട്
സംരക്ഷിക്കേണം വീട്
എല്ലാർക്കുമുള്ളൊരു വീട്
ഭംഗിയാർന്നൊരു വീട്