ശുചിത്വം വേണം ജീവിക്കാനായി
ലോകമാസകലം രാേഗങ്ങളുടെ പിടിയിൽ അമരുന്ന അസുരകാലമാണിത്.കൊറോണയും , നിപ്പയും ,കോളറയും ,സാർസും ഒക്കെ മഹാമാരിയായി മനുഷ്യസമൂഹത്തിൽ മരണം വിതയ്ക്കുമ്പോൾ നാം മനസ്സിലാക്കേണ്ടത്. ഈ രോഗങ്ങളുടെ പിന്നിൽ മനുഷ്യൻെറ കരങ്ങളുണ്ട് എന്നതാണ്.
വ്യക്തിശുചിത്വമില്ലായ്മയും സമൂഹശുചിത്വത്തീൻെറയും ലക്കും ലഗാനുമില്ലാതെ ഭക്ഷണക്രമവും ജീവിതരീതിയും മനുഷ്യൻെറ നിലനില്പിന്മേൽ കരിനിഴൽ വീഴ്ത്തുന്നു.ഇത്തരം ശീലങ്ങളും ക്രൂരതകളും അവസാനിപ്പിച്ചാൽ മാത്രമേ രോഗങ്ങളും,ദുരന്തങ്ങളും ഇല്ലാത്ത ഒരു പുതിയ സമൂഹത്തെ സൃഷ്ടിക്കാനാവൂ.സ്കൂൾ തലം മുതൽ വിദ്യാർത്ഥികളിൽ ശുചിത്വ ബോധം വളർത്തിയെടുക്കണം.
സമൂഹം മലിനമാകാതിരിക്കാൻ മനുഷ്യനെ പ്രാപ്തിയാക്കുകയാണ് ആദ്യ കടമ.നമ്മുടെ വീടും പരിസരവും ശുചിയായി ഇരിക്കാനാണ് നാം ആദ്യം ശ്രദ്ധിക്കേണ്ടത്.വീട്ടിലെ മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിക്കാൻ നാം പഠിക്കണം.
അടുക്കള മാലിന്യങ്ങൾ പച്ചക്കറി കൃഷിക്കും ബയോഗ്യാസ് നിർമ്മാണത്തിന് ഉപയാഗിക്കാം. മലിനജലം മറ്റ് ഇടങ്ങളിലേക്ക് ഒഴുകി വിടാതിരിക്കാൻ ശ്രദ്ധിക്കണം പൊതു ഇടങ്ങളിൽ തുപ്പാനും ,മലമൂത്രവിസർജനം നടത്താനും പാടില്ല എന്ന വസ്തുത വിദ്യാർത്ഥിതലം മുതൽ വളർത്തിയെടുക്കണം.പ്ലാസ്റ്റിക്കും മറ്റ് കീടാനാശിനികളും കൊണ്ട് മലിനമാക്കാതെ പ്രകൃതിക്ക് ഇണങ്ങും വിധം ജൈവകൃഷിയിലൂടെ ജീവിതമാർഗങ്ങൾ കണ്ടെത്താൻ നാം പരിശ്രമിക്കണം.വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതെ കൊതുകു നശീകരണത്തിന് മുൻതൂക്കം നല്കി യും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ചും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ചു മുന്നോട്ട് നീങ്ങാൻ നാം പരിശ്രമിക്കണം.ഇങ്ങനെ ജാഗ്രതയോടെ നീങ്ങിയാൽ കൊറാേണ ഉൾപ്പെടെയുള്ള ഏത് മഹാമാരിയും തോൽപ്പിക്കാൻ നമ്മുക്ക് ആകും.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|