ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/കൊറോണയെ ചെറുക്കാം

കൊറോണയെ ചെറുക്കാം

ഹായ് കൂട്ടുകാരേ നിങ്ങൾക്ക് അറിയാമോ കൊറോണ എന്ന് പറയുന്ന ഒരു രോഗം ഉണ്ട്. അത് ഇപ്പോൾ ചൈനയിലും അമേരിക്കയിലൊക്കെ പരന്നിട്ടുണ്ട് നമ്മുടെ ഇന്ത്യയിലും ഇതിൻറെ വൈറസ് വന്നിട്ടുണ്ടെന്ന് അറിയാമല്ലോ .ആ വൈറസ് നമ്മളിലേക്ക് പകരാതിരിക്കാൻ നമ്മൾ പാലിക്കേണ്ട ചില നിയമങ്ങളുണ്ട് . നിയമങ്ങൾ എന്തൊക്കെയാണെന്ന് കൂട്ടുകാർക്ക് അറിയണ്ടേ. നിങ്ങൾ പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കണം , ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ടു കഴുകണം, പുറത്തിറങ്ങുമ്പോൾ റോഡിൽ തുപ്പാതിരിക്കുക, കഴിവതും പുറത്തിറങ്ങാതിരിക്കുക.

കൊറോണ വൈറസ് എങ്ങനെയാ പകരുന്നതെന്നും ഏത് അവയവത്തിൽ കൂടിയാണ് പകരുന്നതെന്നും നിങ്ങൾക്ക് പറഞ്ഞ് തരാം. രോഗം ബാധിച്ചയാൾ നമ്മുടെ കൈയിലോ മുഖത്തോ തൊട്ടാൽ നമുക്കും രോഗം പകരും . ഏത് അവയവത്തിൽ കൂടിയാണ് രോഗം പകരുന്നത് എന്നറിയണ്ടേ? .കണ്ണ് ,മൂക്ക് വായ് . ഈ അവയവങ്ങളിൽ കൂടിയാണ് രോഗം പകരുന്നത് .

ലോക്ക്ഡൗൺ തീരുന്നതുവരെ കുട്ടികളും മുതിർന്നവരും വീട്ടിൽ സുരക്ഷിതമായി ഇരിക്കുക.അവശ്യസാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തിറങ്ങുക. അധികം ആരുമായും സമ്പർക്കം പുലർത്താതിരിക്കുക. ഒരു മീറ്റർ അകലം പാലിക്കുക. പനിയോ ചുമയോ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുക.

ശിവന്യ ജയകുമാർ
3 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം