അകലം പാലിക്കാം നമുക്കീകാലത്തു
ആൾക്കൂട്ടം ഒഴിവാക്കാം നമുക്കീകാലത്തു
ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകിടാം
ഉപയോഗിക്കാം നമ്മുക്ക് മുഖാവരണം
പാലിക്കാം നമ്മുക്കെപ്പോഴും ശുചിത്വം
ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം
ഈശ്വര തുല്യരാം ആരോഗ്യ പ്രവർത്തകർ-
നൽകും നിർദ്ദേശങ്ങൾ പാലിക്കാം
ഐക്യത്തോടെ നിയമം പാലിക്കാം
ഒഴിവാക്കൂ നിങ്ങൾ യാത്രകൾ
ഓടിച്ചുവിടാം കൊറോണയെ
ഊഷ്മളമാക്കാം കുടുംബബന്ധങ്ങൾ
അംഗബലം കുറയാതെ നാടിനെ കാത്തീടാം