ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ അങ്ങനെ ഒരു കൊറോണക്കാലത്ത്‌

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെ ഒരു കൊറോണക്കാലത്ത്‌

ഞാൻ കാവേരി,
            അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് എന്റേത്. അച്ഛന് കൂലി വേലയാണ്. അമ്മ വീട്ടിൽ തന്നെ. അച്ഛന് ജോലി ഇല്ലാത്ത ദിവസം ഞങ്ങൾ എല്ലാവരും കൂടി കളിക്കും. ഞങ്ങൾക്കൊപ്പം കളിക്കുമ്പോൾ അച്ഛൻ കൂടുതൽ സന്തോഷവാൻ ആകാറുണ്ട്. ഞങ്ങൾ ഒരുമിച്ചു വ്യായാമം ചെയ്യും, പന്ത് കളിക്കും, ഇടക്ക് വഴക്കും കിട്ടും. അച്ഛൻ ഞങ്ങൾക്ക് കൂട്ടുകാരനെ പോലെയാണ്.

   എന്നത്തേയും പോലെ അച്ഛൻ അന്നും രാവിലേ ജോലിക്ക് പോയി. പക്ഷെ ഉടൻ തന്നെ തിരിച്ചു വന്നു. ആകെ വിഷമിച്ചാണ് വന്നത്. കാര്യം തിരക്കിയപ്പോൾ ഒന്നും പറഞ്ഞില്ല. നീ പോയ്‌ പഠിക്കു എന്ന് മാത്രം പറഞ്ഞു.
എന്നിട്ട് ടീവി വാർത്ത മാറി മാറി വച്ചു നോക്കുന്നത് കണ്ടു. ഇടക്ക് അമ്മയോട് എന്തൊക്കെയോ സങ്കടത്തോടെ പറയുന്നുമുണ്ടായിരുന്നു.
      "എടി, നമ്മൾ എന്ത് ചെയ്യും? കൊറോണ എന്ന് പേരുള്ള ഒരു വൈറസ് നാടാകെ പടർന്നു പിടിച്ചിരിക്കുന്നു. ലോകരാജ്യങ്ങളിൽ പോലും അത് തടുക്കാനാവാത്ത അവസ്ഥയാണ്. ഈ മഹാമാരി കെട്ടടങ്ങും വരെ ജോലിക്ക് പോകാൻ പോലും ആവില്ല. "

 അപ്പോൾ അമ്മ പറഞ്ഞു., " ചേട്ടാ, കൊറോണ വൈറസ് നേരത്തെ ഉണ്ട്. ഇപ്പോഴുള്ളത് അതിന്റെ മറ്റൊരു വകഭേദമായ കോവിഡ് 19 ആണ്. അത് മാരകമാണ്‌ എങ്കിലും അല്പം ശ്രദ്ധിച്ചാൽ തടയാവുന്നതേ ഉള്ളു. ചേട്ടൻ വിഷമിക്കണ്ട. ഒക്കെ ശരിയാകും. "
 എനിക്ക് അധികമൊന്നും മനസിലായില്ല, എങ്കിലും അമ്മയുടെ വാക്കുകളിൽ സമാധാനിക്കാൻ വക ഉണ്ടായിരുന്നു.
ഞാൻ അച്ഛന്റെ മടിയിൽ കേറിയിരുന്നു നെഞ്ചിൽ തല ചായ്ച്ചു ചോദിച്ചു, " അച്ഛാ, എന്താ മാർഗം? നമ്മൾ എല്ലാരും മരിച്ചു പോകുമോ? "
എനിക്ക് സങ്കടം വന്നു.

ഉടനെ അച്ഛന്റെ ആശ്വാസ വാക്കുകൾ എത്തി. " ഇല്ല മോളെ, നമുക്ക് ഈ രോഗത്തെ ചെറുത് തോൽപ്പിക്കാൻ ആവും എന്നാണ് അറിവുള്ളവർ പറയുന്നത്. വാ, നമുക്ക് വാർത്ത കേൾക്കാം.
ടീവീ യിൽ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ സംസാരിക്കുന്നുണ്ടായിരുന്നു.
" കൊറോണ എന്നത് ഭയക്കേണ്ട കാര്യമല്ല. പക്ഷെ, മുൻകരുതലുകൾ വേണം. എല്ലാവരും ശുചിത്വം പാലിക്കണം. പുറത്തു പോയി വന്നാലുടൻ കൈ കാലുകൾ സോപ്പിട്ടു കഴുകി, വൃത്തിയാക്കണം. മറ്റുള്ളവരോടുള്ള ഇടപെടലുകൾ കുറയ്ക്കണം. ഹോസ്പിറ്റൽ സന്ദർശനം കഴിവതും ഒഴിവാക്കണം. പ്രേത്യേകിച്ചു കുട്ടികളും വൃദ്ധരും. നമ്മുട ആരോഗ്യ വകുപ്പിനെ വിശ്വസിച്ചു അവരുടെ നിർദേശങ്ങൾ പാലിക്കണം. "

ടീച്ചർ പറഞ്ഞതൊക്കെ അച്ഛൻ വിശദീകരിച്ചു മനസിലാക്കി തന്നു.
" അച്ഛാ, നമുക്ക് എല്ലാപേർക്കും ഇതൊക്കെ അനുസരിക്കാം കേട്ടോ, നമ്മുടെ ജീവൻ നമുക്ക് സൂക്ഷിക്കാൻ പറ്റിയാൽ നല്ലതല്ലേ... " എനിക്ക് ഇത്തിരി സമാധാനമായി തുടങ്ങി.

അതാ പ്രധാനമന്ത്രി നരേന്ദ്ര മോഡിജി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.
അച്ഛൻ പറഞ്ഞത് കേട്ടു അമ്മയും ചേച്ചിയും ഒക്കെ വന്നു.
ഞങ്ങൾ പിന്നെയും ടീവീ ലേക്ക് ശ്രദ്ധിച്ചു.
"പ്രിയ രാജ്യസ്നേഹികളേ, നമുക്ക് ഒറ്റക്കെട്ടായി, ജാതി വ്യക്തി രാഷ്ട്രീയ വ്യത്യാസമിക്കാതെ ഈ മഹാമാരിയെ തുരത്താം. അതിനു യുദ്ധ സമാനമായ ലോക് ഡൗൺ തന്നെ വേണ്ടി വരും. എല്ലാപേരും 21 ദിവസം വീടിനുള്ളിൽ തന്നെ കഴിച്ചു കൂട്ടേണ്ടതാണ്. അല്ലാതെ മരുന്നുകൾ ഇതിനൊരു ഉപാധിയല്ല. അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു... !!" ഇങ്ങനെ പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്.
ഇത് കേട്ടതും അച്ഛന്റെ കണ്ണ് നിറഞ്ഞു.
എനിക്ക് പ്രധാനമന്ത്രി പറഞ്ഞത് മുഴുവനും അങ്ങോട്ട് പിടികിട്ടിയില്ല. പക്ഷെ എന്റെ അച്ഛൻ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടിട്ട് എനിക്കും സങ്കടം വന്നു. ഞാൻ ചോദിച്ചു, " അച്ഛൻ എന്തിനാ വിഷമിക്കുന്നത്? 21 ദിവസം കഴിഞ്ഞാൽ എല്ലാം ശരിയാകും എന്നല്ലേ അദ്ദേഹം പറഞ്ഞത്? "

" മോളെ, ജോലിക്ക് പോകാഞ്ഞാൽ നമ്മുടെ വീട് എങ്ങനെ കഴിയും? ആഹാരം, മരുന്ന്, ഒക്കെ വേണ്ടേ !!!"

" അച്ഛാ, നമ്മൾ എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ നാട് എന്താവും? അപ്പൊ വീടില്ലാതെ തെരുവിൽ താമസിക്കുന്നവരുടെ അവസ്ഥയോ? സർക്കാർ എന്തെങ്കിലുമൊക്കെ ചെയ്യുമായിരിക്കും "
 ഞാൻ വലിയ വർത്തമാനം പറഞ്ഞു. അച്ചൻ എന്നെ ആകപ്പാടെ ഒന്ന് നോക്കി -- " ഇവൾ ഇതൊക്കെ എങ്ങനെ ----?? "

പറഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ മുഖ്യ മന്ത്രി ടീവീ യിലെത്തി. അദ്ദേഹം നല്ലത് പോലെ സംസാരിക്കുന്നുണ്ടായിരുന്നു.
" കേരളത്തിൽ ഇതിനു മുൻപും കഷ്ടതകൾ വന്നിട്ടുണ്ട്. ഓഖി യുടെ രൂപത്തിലും പ്രളയമായും നിപ്പ ആയും ഒക്കെ.. ആ ഒക്കെയും കേരളം പിടിച്ചു നിന്നു. അത് പോലെ ഇപ്പോഴും നമ്മൾ ഒറ്റ കെട്ടായി നിന്നു ഈ കൊറോണയെയും ചെറുക്കും. അതിനു ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുക. ആർക്കും പട്ടിണി കിടക്കേണ്ടി വരില്ല. സൗജന്യ റേഷൻ, കിറ്റുകൾ ഒക്കെ വീടുകളിൽ എത്തും. ... " ഇതൊക്ക കേട്ടതോടെ അച്ഛനും അമ്മയ്ക്കും ആശ്വാസമായി.
അരി -ചിലവ് -വാടക - ഇതൊക്കെയും എനിക്ക് വശമില്ലാത്ത കാര്യങ്ങൾ.
എന്റെ സന്തോഷം മറ്റൊരു വഴിക്കായിരുന്നു - ഈ വർഷം വെക്കേഷൻ നേരത്തെ.
മാത്രമല്ല കളിക്കാൻ അച്ഛൻ കൂടെ ഉണ്ട് വീട്ടിൽ. ഇഷ്ടം പോലെ കളിക്കാം, വരക്കാം, പഠിക്കാം, ഹോ... ഹോ ....!!! ഞാൻ മനസ്സിൽ തുള്ളി ചാടി. അന്ന് ഞങ്ങൾ നേരത്തെ കിടന്നു.
നാളെ പെട്ടന്ന് വെളുക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്....... !!!!!!
 

പി. കാവേരി.
3 ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ