ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടനും അമ്മയും

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിക്കുട്ടനും അമ്മയും

ഉണ്ണിക്കുട്ടൻ സ്കൂൾ വിട്ടു വന്നു. അമ്മ ഉണ്ണിക്കുട്ടനെ ചോറ് കഴിക്കാൻ വിളിച്ചുഅമ്മ ഉണ്ണിക്കുട്ടനെ ചോറ് കഴിക്കാൻ വിളിച്ചു. ഉണ്ണിക്കുട്ടൻ ഓടിവന്ന് ഊണുമേശയിൽ ഇരുന്നു. കൈ കഴുകിയോ? അമ്മ ചോദിച്ചു. ഇല്ല എന്ന് ഉണ്ണിക്കുട്ടൻ. അമ്മേ, ഞാൻ സ്കൂൾ വിട്ടപ്പോൾ പൈപ്പിൽ നിന്ന് വെള്ളം കുടിച്ചു, അപ്പോൾ കൈ കഴുകി. അമ്മയ്ക്ക് ദേഷ്യം വന്നു. പൈപ്പിൽ നിന്ന് വെള്ളം കുടി ചെന്നോ! അപ്പോൾ ഞാൻ തന്നു വിട്ട വെള്ളമോ? അത് ബാഗിൽ ആയിരുന്നു. ബാഗ് തുറക്കാനുള്ള പാടു കാരണം ഞാൻ പൈപ്പിൽ നിന്നും വെള്ളം കുടിച്ചു. അമ്മ ഉണ്ണിക്കുട്ടനെ നന്നായി വഴക്കുപറഞ്ഞു. എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കുടിക്കണം എന്ന് പറഞ്ഞാൽ നിനക്ക് മനസ്സിലാവുകയില്ലേ, ഇനി ഇത് ആവർത്തിക്കരുത്. ഇപ്പോൾ പോയി കയ്യും കാലും മുഖവും സോപ്പിട്ട് കഴുകിവാ. എന്നാൽ ചോറ് തരാം. അന്നുമുതൽ ഉണ്ണിക്കുട്ടൻ നല്ല കുട്ടിയായി ആഹാരത്തിനു മുമ്പ് കൈകൾ സോപ്പിട്ട് കഴുകാൻ തുടങ്ങി. കൂട്ടുകാരെ നമുക്കും ഉണ്ണിക്കുട്ടനെ പോലെ നല്ല കുട്ടികളായി കൂടെകൂടെ കൈയും മുഖവും കാലും കഴുകി രോഗപ്രതിരോധം നേടാം. അസുഖങ്ങളിൽ നിന്നും മോചനം നേടാം.
 

A.K. Krishna
3 ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ