ഗവ. എൽ. പി. എസ്. പന്നിയോട്/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നമ്മുടെ കടമ

ശുചിത്വം പാലിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.നമ്മൾ നമ്മുടെ വീടിനെയും,പരിസരത്തെയും വൃത്തിയായി സൂക്ഷിക്കുക.അല്ലെങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന കൊറോണ പോലുള്ള വൈറസുകൾ നമ്മെയും ബാധിക്കും.ഇടയ്ക്കിടെ കൈകൾ കഴുകുന്നത് നല്ലതാണ്.ഇപ്പോൾ നമുക്ക് വീട്ടിൽ ഇരുന്ന് ചെയ്യാൻ കഴിയുന്നത് ചെയ്ത് സുരക്ഷിതമായിരിക്കാം.സർക്കാരും,ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാം.വീടിന് പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക.വീട്ടിൽ എത്തുമ്പോൾ സോപ്പോ,ഹാൻഡ്‌വാഷോ ഉപയോഗിച്ച് 20 സെക്കൻറ് കൈകൾ കഴുകുക.ഭയമല്ല ജാഗ്രതയാണ് നമുക്കാവശ്യം.നമ്മൾ ശുചിത്വം പാലിക്കുന്നതോടൊപ്പം നമ്മുടെ നാടും ശുചിത്വമായിത്തീരുന്നതിനുവേണ്ടി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

അഖിൽ.വി.കുമാർ
4 A ഗവ.എൽ.പി.എസ് പന്നിയോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം