ഗവ. എൽ. പി. എസ്. നെടുവൻതറട്ട/അക്ഷരവൃക്ഷം/സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
സൗഹൃദം

ഒരിടത്ത് ചേട്ടത്തിപ്രാവും അനിയത്തിപ്രാവും ഉണ്ടായിരുന്നു. ഒരു ദിവസം ചേട്ടത്തിപ്രാവ് തീറ്റ തേടിപോയപ്പോൾ ഒരു പരുന്ത് വന്ന് അനിയത്തിപ്രാവിനെ കൊത്തി എടുത്ത് പരുന്തിൻെറ കൂട്ടിൽ ഒളിപ്പിച്ചു വച്ചു. ചേട്ടത്തിപ്രാവ് തീറ്റ തേടിതിരിച്ചു വന്നപ്പോൾ അനിയത്തിപ്രാവിനെ കണ്ടില്ല. ചേട്ടത്തിപ്രാവ് അനിയത്തിപ്രാവിനെ കണ്ടോ അനിയത്തിപ്രാവിനെ കണ്ടോ എന്ന് തൻെറ കൂട്ടുകാരോടെല്ലാം ചോദിച്ചു. എല്ലാവരുടെയും ഉത്തരം ഒന്നായിരുന്നു കണ്ടില്ല ഇത് കേട്ടപ്പോൾ ചേട്ടത്തിപ്രാവിന് സങ്കടമായി. ചേട്ടത്തിപ്രാവിൻെറ സങ്കടം കണ്ടിട്ട് വിഷമിക്കണ്ട നമുക്ക് എല്ലാവർക്കുമായി കണ്ടുപിടിക്കാം ചേട്ടത്തിപ്രാവിന് സന്തോഷമായി. കൂട്ടുകാരും എല്ലാവരുമായി യാത്രതുടർന്നു കുറച്ചുദൂരം ചെന്നപ്പോൾ പരുന്തിൻെറ കൂട്ടിൽ നിന്ന് അനിയത്തിപ്രാവിൻെറ ശബ്ദം കേട്ടു. പരുന്തിൻെറ കൂട്ടിനടുത്ത് ചെന്ന് അനിയത്തിപ്രാവിനെ കൊണ്ടുപോകാൻ ചോദിച്ചു പരുന്ത് കേട്ടഭാവം നടിച്ചില്ല. കൂട്ടുകാർ എല്ലാവരും കൂടി പരുന്തിനെ കൊത്തുവാൻ തുടങ്ങി. അനിയത്തിപ്രാവിനെ വിട്ടുതരാം എന്നെ ഒന്നും ചെയ്യല്ലേയെന്ന് പറഞ്ഞു. ഇത് കേട്ട ചേട്ടത്തിപ്രാവിന് സന്തോഷമായി. അനിയത്തിപ്രാവും, ചേട്ടത്തിപ്രാവും കൂടി കൂട്ടുകാർക്ക് നന്ദിപറഞ്ഞ് പിരിഞ്ഞു. മറ്റുള്ളവരെ സഹായിച്ചാൽ മാത്രമേ നമ്മേയും ആരെങ്കിലും സഹായിക്കുകയുള്ളൂ. സൗഹൃദം എന്നത് സന്തോഷത്തിൽ മാത്രമല്ല ആപത്തിലും നമ്മോടൊപ്പം ഉണ്ടാകും.

ഗൗരി എ.ആർ.
3 ഗവ.എൽ.പി.എസ്. നെടുവൻതറട്ട, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ