ഗവ. എൽ. പി. എസ്. നെടുവൻതറട്ട/അക്ഷരവൃക്ഷം/കുഞ്ഞിക്കോഴിയും കുഞ്ഞിത്താറാവും

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിക്കോഴിയും കുഞ്ഞിത്താറാവും

ഒരിയ്ക്കൽ ഒരു മുട്ടയിൽ നിന്ന് കുഞ്ഞിക്കോഴിയും മറ്റൊരു മുട്ടയിൽ നിന്ന് കുഞ്ഞിത്താറാവും പുറത്തു വന്നു. രണ്ടു പേരും നല്ല സൗന്ദര്യമുള്ളവരായിരുന്നു. രണ്ടുപേരും ആഹാരം തേടാനായി പുറത്തിറങ്ങി. കുഞ്ഞിക്കോഴി പറഞ്ഞു ഞാൻ മണ്ണ് ചികഞ്ഞ് തീറ്റതേടും ഇത് കേട്ട കുഞ്ഞിത്താറാവ് ഞാനും മണ്ണ് ചികഞ്ഞ് തീറ്റ തേടും. കുഞ്ഞിത്താറാവ് പറഞ്ഞു ഞാൻ ചിത്രശലഭത്തെ പിടിക്കും ഇത്കേട്ട കുഞ്ഞിക്കോഴി പറഞ്ഞു ഞാനും ചിത്രശലഭത്തെ പിടിക്കും. അങ്ങനെ പരസ്പരം അനുകരിക്കാൻ തുടങ്ങി. അങ്ങനെ അവർ നടന്നു നീങ്ങുമ്പോൾ ഒരു കുളം കണ്ടു. കുളത്തിൽ ഞാൻ നീന്തും എന്ന് കുഞ്ഞിത്താറാവ് പറഞ്ഞു. ഉടനെ ഞാനും നീന്തും എന്ന് കുഞ്ഞിക്കോഴി പറഞ്ഞു. അങ്ങനെ രണ്ടുപേരും വെള്ളത്തിൽ എടുത്തുചാടി. പക്ഷെ കുഞ്ഞിക്കോഴിയ്ക്ക് നീന്താൻ കഴിയാതെ മുങ്ങിത്താഴാൻ തുടങ്ങി. കുഞ്ഞിത്താറാവ് ഒരു വിധം കുഞ്ഞിക്കോഴിയെ കരയ്ക്ക് എത്തിച്ചു. ഇതിൽ നിന്നും നമ്മുടെ കഴിവുകളെ വികസിപ്പിക്കുന്നത് വിട്ട് മറ്റുള്ളവരെ അനുകരിക്കാൻ പാടില്ല എന്ന് മനസ്സിലാക്കുക.

ധനഞ്ജയൻ
2 ഗവ.എൽ.പി.എസ്. നെടുവൻതറട്ട, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ