അറിയുക അറിയുക കൂട്ടരേ
ശുചിത്വമാണടിസ്ഥാനം
പ്രഭാതത്തിൽ ഉണരേണം
പല്ലു വൃത്തിയായി തേയ്‌ക്കേണം
കൈകൾ നന്നായി കഴുകേണം
രണ്ടു നേരം കുളിക്കേണം
ചെടികൾ നട്ടു വളർത്തേണം
നല്ലതു മാത്രം ചെയ്യേണം
വീട് വൃത്തിയാക്കേണം
നാട് വൃത്തിയാക്കേണം
അറിയുക അറിയുക കൂട്ടരേ
ശുചിത്വമാണടിസ്ഥാനം