ഗവ. എൽ. പി. എസ്. കുഴക്കാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി എങ്ങെനെ വർദ്ധിപ്പിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധശേഷി എങ്ങെനെ വർദ്ധിപ്പിക്കാം

ലോകമാകെ ഒരു ഭീതിയോടെ ഉറ്റു നോക്കുന്ന ഒരു മഹാമാരിയായ രോഗമാണ് കോവിഡ് -19 അഥവാ കൊറോണ.ഇത് വൈറസ് പകർത്തുന്ന രോഗമാണ്. പ്രതിരോധ ശേഷി കുറഞ്ഞ ആളുകളിലാണ് കൂടുതലായി ഈ രോഗം കണ്ടു വരുന്നത്.ലോകം കണ്ടതിൽ വെച്ച് ഏറ്റവും ഭീതിപ്പെടുത്തുന്ന ഒരു പകർച്ചവ്യാധിയായിട്ടാണ് ഇന്ന് ലോകം ഈ രോഗത്തെ കാണുന്നത്.എത്ര പേര് മരിക്കുകയും നിരീക്ഷണത്തിലുമായിരിക്കുന്നത് എന്ന് നമുക്ക് അറിയാം.

രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്ന യാതൊരു വസ്തുവും നമ്മൾ വാങ്ങി ഭക്ഷിക്കാൻ പാടില്ല.അതിനു നമ്മൾ കഴിക്കുന്ന ഭക്ഷണപാനീയങ്ങൾ വലിയൊരു പങ്കു വഹിക്കുന്നു. രോഗത്തെ ചെറുത്തു നിർത്തുവാനുള്ള ഒരു ശേഷി നമ്മുടെ ശരീരത്തിന് ഉണ്ടായിരിക്കണം.ജീവിത ശൈലിയും മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും എല്ലാം രോഗപ്രതിരോധശേഷി കുറക്കുന്നതിന് കാരണമാകുന്നു. ക്രമം തെറ്റിയ ആഹാരരീതിയും വ്യായാമം ഇല്ലായ്മ എന്നിവ രോഗപ്രതിരോധശേഷി കുറക്കുന്നു. സുഗമമായ ഭക്ഷണരീതിയും വ്യായാമമുറകളും പരിപാലിച്ചാൽ നമുക്ക് രോഗപ്രതിരോധശേഷിയെ കൂട്ടാൻ കഴിയും. പച്ചക്കറി ഉൽപന്നങ്ങൾ കൂടുതലായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.ജങ്ക് ഫുഡ്‌കൾ ഒഴിവാക്കുകയും പയർ വർഗ്ഗങ്ങൾ,പഴങ്ങൾ,പച്ചക്കറികൾ,ഇല വർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

വ്യായാമവും , യോഗയും ചെയ്യുന്നത് മൂലം രോഗപ്രതിരോധശേഷി കൂട്ടാൻ കഴിയുന്നു. യോഗ ശീലം കുട്ടികളിലും കൂടി മുതിർന്നവർ പഠിപ്പിച്ചു കൊടുക്കുന്നത് വളരെയധികം നല്ലതാണ്.

രോഗം വരുന്നതിനേക്കാൾ നല്ലത് രോഗം വരാതെ അതിനെ പ്രതിരോധിക്കുന്നതാണ്.

മേഖ എം
4 A ജി എൽ പി എസ്സ് കുഴക്കാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം