ഗവ. എൽ. പി. എസ്സ്. വെട്ടിയറ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും

വ്യക്തിശുചിത്വം നാം പാലിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും ഉള്ള കുളി, രാവിലെയും രാത്രയിലും ഉള്ള പല്ല് തേയ്ക്കൽ, എല്ലാ ആഴ്ചയിലും നഖം വെട്ടി വൃത്തിയാക്കൽ, ടോയ്‌ലറ്റിൽ പോയി കഴിഞ്ഞാൽ കൈകൾ സോപ്പിട്ട് നന്നായി കഴുകുക, ഭക്ഷണം കഴിക്കുന്നതിന് മുൻപും പിൻപും കൈകൾ നന്നായി കഴുകുക, അഴുക്കുള്ള വസ്ത്രങ്ങൾ ധരിക്കാതിരിക്കുക, പഴകിയ ആഹാര സാധനങ്ങൾ കഴിക്കാതിരിക്കുക, ആഹാരസാധനങ്ങൾ തുറന്ന് വയ്ക്കാതിരിക്കുക, വഴിവക്കിൽ തുറന്ന് വച്ച് വിൽക്കുന്ന ആഹാരസാധനങ്ങൾ വാങ്ങി കഴിക്കാതിരിക്കുക, എപ്പോഴും തിളപ്പിചാറ്റിയ വെള്ളം മാത്രം കുടിക്കുക, പഴങ്ങൾ വാങ്ങിക്കൊണ്ടു വന്നാൽ കഴുകി മാത്രം ഉപയോഗിക്കുക. വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം സാമൂഹികശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പൊതുനിരത്തിലേക്ക് വലിച്ചെറിയുന്നവർ ഇന്നുംനമ്മുടെ സമൂഹത്തിൽ ഉണ്ട്. മൽസ്യമാംസ അവശിഷ്ടങ്ങൾ ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിഞ്ഞാൽ പല തരത്തിലുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യത ഉണ്ട്. അവരവരുടെ വീട്ടിലെ മാലിന്യങ്ങൾ അവരവരുടെ വീട്ടിൽ തന്നെ കുഴിവെട്ടി അതിൽ നിക്ഷേപിക്കുക. വ്യക്തിശുചത്വത്തോടൊപ്പം സാമൂഹികശുചിത്വം കൂടി ഉറപ്പ് വരുത്തിയാൽ നമുക്ക് ആരോഗ്യമുള്ള ഒരുജനതയെ വാർത്തെടുക്കാം.


ശ്രീരാഗ് എസ്
2 A ഗവ.എൽ പി എസ്‌ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം