ഗവ. എൽ. പി. എസ്സ്. മേവർക്കൽ/അക്ഷരവൃക്ഷം/കത്ത്/മുഖ്യമന്ത്രിക്കൊര‍‍‍‍ു‍ കത്ത് 2

മുഖ്യമന്ത്രിക്കൊര‍‍‍‍ു‍ കത്ത്

മേവർക്കൽ

15 /4/ 20

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്.

എന്റെ പേര് കാശിനാഥ്. മേവർക്കൽ ഗവ: എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് 'വിദ്യാർത്ഥിയാണ്. ഇന്നു നാം നേരിടുന്ന കൊറോണ വൈറസ് ബാധയിൽ നിന്നും കേരളത്തെ രക്ഷിക്കാനുള്ള അങ്ങയുടെ ശ്രമം ഞാൻ നിരന്തരം TV യിലൂടെ കാണുണ്ട്. കേരളത്തിൽ മരണനിരക്ക് കുറവാണ്. മാത്രമല്ല രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലുമാണ്.ഇത് ആശ്വാസകരമാണ്. ഇതിനു കാരണം ഇവിടത്തെ ആരോഗ്യ പ്രവർത്തകരും പോലീസുകാരുമൊക്കെ തന്നെയാണ്. എല്ലാവരും ഇവിടെ ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട്. ഭക്ഷണം, വെള്ളം എന്നിവയ്ക്കു ബുദ്ധിമുട്ടില്ല. സ്കൂളിൽ പോകാനും അധ്യാപകരേയും കൂട്ടുകാരേയും കാണാൻ കഴിയാത്തതുമാണ് ഒരു വിഷമം. എന്നാലും അധ്യാപകർ വാട്ട് സ്ആപ്പ് വഴി പഠിക്കാനുള്ള നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും നൽകുന്നുണ്ട്. അതു കൊണ്ട് തന്നെ പഠനവും നടക്കുന്നുമുണ്ട്. പിന്നെ ഇതൊക്കെ നമ്മുടെ നാടിനെ ഒരു മഹാവിപത്തിൽ നിന്ന് രക്ഷിക്കാനായിട്ടാണല്ലൊ?. എത്രയും വേഗം നമ്മുടെ കൊച്ചു കേരളം ഇതിൽ നിന്നും രക്ഷപ്പെടാൻ പ്രാർത്ഥിക്കുന്നു. അതൊടൊപ്പം ഇതിനെ തടയാൻ പ്രവർത്തിക്കുന്ന സർക്കാരിനും, ആരോഗ്യ വകുപ്പിനും, പോലീസിനും നന്ദി അറിയിക്കുന്നു.

സ്നേഹത്തോടെ

കാശിനാഥ് ക്ലാസ്സ് 3

കാശിനാഥ്
ക്ലാസ്സ് 3 ജി.എൽ.പി.എസ്‌ മേവർക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം