ഗവ. എൽ. പി. എസ്സ്. പുളിമാത്ത്/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം.

എന്റെ കൊറോണക്കാലം.

ആദ്യമൊന്നും കൊറോണയെപ്പറ്റി ഒന്നും അറിഞ്ഞിരുന്നില്ല. സ്കൂളുകൾ നേരുത്തേ പൂ ട്ടിയപ്പോൾ സന്തോഷമാണ് തോന്നിയത്. അത് പിന്നീട് വിരസതയായി മാറി. എന്ത് ചെയ്യും ? എങ്ങോട്ടും പോകാനാകാതെ കൂട്ടുകാരെ കാണാനാകാതെ വിഷമിച്ചു. ചൈനയിലും മറ്റും ആയിരക്കണക്കിന് ആളുകൾ മരിക്കുന്നതായി പത്രത്തിൽക്കൂടി അറിഞ്ഞു. ഇന്ത്യയിലും കൊറോണ പിടിമുറുക്കി. കേരളത്തിലും അസുഖം വന്നവർ വിമാനത്തിലൂടെ പറന്നിറങ്ങി. എന്റെ അച്ഛൻ കുവൈറ്റിൽ ആണ്. ചേച്ചിയും ചേട്ടനും ബാംഗ്ലൂരിലാണ്. അവരൊക്കെ വിളിക്കുകയും വീഡിയോകളിലൂടെ കാണുകയും ചെയ്യും. അവരെല്ലാം സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ ഞാനും സന്തോഷിക്കുന്നു. ചേച്ചിയുടെ ഉപദേശപ്രകാരം ഞാനും രാവിലെ ഉണരുകയും അപ്പക്കൊപ്പം യോഗയും വ്യായാമവും ചെയ്യുന്നു. പഠിച്ച നൃത്തചുവടുകളും ശാസ്ത്രീയഗാനത്തിന്റെ അടിസ്ഥാനപാഠങ്ങൾ ആവർത്തിക്കാൻ അവസരം ലഭിച്ചു. ഇഷ്ട്ടമുള്ളതൊക്കെ വരയ്ക്കാൻ അവസരം കിട്ടി. അങ്ങനെ ഞാനും കൊറോണയെ തുരത്തുന്ന പ്രവർത്തിയിൽ പങ്കാളിയായി."Go corona"

 കൊറോണയെ തുരത്താൻ സഹായിച്ച ഭരണാധികാരികൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. 
ദിയാ ദേവു എസ്.എസ്
2 A ജി എൽ പി എസ് പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം