പ്രകൃതിയെ സ്നേഹിക്കൂ
പണ്ട്പണ്ട് ഒരു പുഴക്കരയിൽരണ്ടു മരങ്ങൾ
ഉണ്ടായിരുന്നു.അവർ എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും
സംസാരിച്ചുകൊണ്ടിരിക്കും. ഒരു ദിവസം ഒരു മരം വെട്ടുകാരൻ ആ വഴി
വന്നു. അപ്പോഴാണ് ഈ രണ്ട് മരങ്ങളെ കണ്ടത് . അതിൽ ഒരു മരത്തിനെ
അയാൾ വെട്ടി. ആ പാവം മരം മറ്റേ മരത്തിനോട് പറഞ്ഞു ,എന്നെ
രക്ഷിക്കൂ സുഹൃത്തേ . കരയാനല്ലാതെ മറുപടിയായി ഒന്നും പറയാൻ
കഴിഞ്ഞില്ല. വെട്ടി വെട്ടി എല്ലാ മരങ്ങളും വെട്ടിയപ്പോൾ ചൂട് സഹിക്കാൻ
വയ്യാതായി.അപ്പോഴാണ് അയാൾക്ക് തൻെറ തെറ്റ് മനസ്സിലായത് . അ
ങ്ങനെ അയാൾ തന്നെ മരങ്ങൾ നട്ടു പിടിപ്പിച്ചു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ
|