ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/പുളിഞ്ചിക്ക പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പുളിഞ്ചിക്ക പഠിപ്പിച്ച പാഠം

അമ്മു .......ഒന്നു വേഗം വാ ഗോപി മാമൻ ഇപ്പോൾ കട അടയ്ക്കും ..... ഓടുന്നതിനിടയിൽ അവൾ ഉറക്കെ വിളിച്ചു. ഞാൻ ഈ കാഴ്ച കണ്ട് മുറ്റത്ത് നിൽക്കുകയാണ്. കുറച്ചുകഴിഞ്ഞ് അവർ രണ്ടുപേരും തിരികെ വരുന്നത് കണ്ടു .ഞാൻ വെറുതെ ചോദിച്ചു ' എവിടെ പോയി? അവർ മറുപടിയൊന്നും പറഞ്ഞില്ല .അപ്പോൾ എനിക്ക് ഒരു വല്ലായ്മ തോന്നി .കുറച്ചു പുളിഞ്ചിക്ക പറിച്ചോട്ടെ? മൂത്തകുട്ടി ചോദിച്ചു. ഞാൻ തലകുലുക്കി. അവർ ഉത്സാഹത്തോടെ വന്നു പുളിഞ്ചിക്ക പറിക്കാൻ തുടങ്ങി. പഴുത്ത പുളിഞ്ചിക്ക അവർ തിന്നുകയും ബാക്കിയുള്ളത് പാവാട തുമ്പിൽ വാരി കെട്ടുകയും ചെയ്തു .ഞാനെൻറെ ക്രയോണ് കളും കളർ പുസ്തകവും എടുത്ത് ഗമയിൽ കളർ അടിക്കാൻ തുടങ്ങി .

അവർ പതുക്കെ എൻറെ അടുത്ത് വന്നു .ഞാൻ അവരെ ശ്രദ്ധിക്കാത്ത മട്ടിൽ നിറം കൊടുത്തു കൊണ്ടിരുന്നു അപ്പോൾ അവർ പരസ്പരം പറഞ്ഞു. വലിയവീടും ചായപ്പെൻസിലും ഉണ്ടായിട്ട് ഒരു കാര്യവുമില്ല കണ്ടില്ല മാലിന്യങ്ങളും ചപ്പുചവറുകളും കവറിലാക്കി വെച്ചിരിക്കുന്നത് കഷ്ടം. അതു കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു .പുളിഞ്ചിക്ക കൊടുത്തതും പോരാ ഒരു കളിയാക്കൽ... ഞാൻ പറഞ്ഞു ഞങ്ങൾ ഡാഡി വരുമ്പോൾ ദൂരെ ഒരിടത്ത് കൊണ്ടുപോയി കളയും.അയ്യോ അങ്ങനെ ചെയ്യാൻ പാടില്ല എന്ന് അറിയില്ലേ നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വമാണ് ഒരിക്കലും വലിച്ചെറിയരുത് എന്ന് പറഞ്ഞിട്ട് അവർ പോയി. ഞാൻ ആകെ വിഷമത്തിലായി. ആ കുട്ടികൾ പറഞ്ഞത് എത്ര ശരിയാ.അന്നുമുതൽ ഞാൻ ഒരു തീരുമാനത്തിലെത്തി എൻറെ വീട്ടിലെ മാലിന്യങ്ങൾ ഇനി ഒരിക്കലും വലിച്ചെറിയില്ല.

നാജിയ എൻ
നാല് ബി ഗവൺമെൻറ് എൽപിഎസ് കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ