ഗവ. എൽ. പി. എസ്സ്.പേടികുളം/അക്ഷരവൃക്ഷം/ഒരുമ
ഒരുമ
ഒരു നഗരത്തിൽ അനേകം ആളുകൾ താമസിച്ചിരുന്നു. അവിടെ ഒരുപാടു വ്യാപാരസ്ഥാപനങ്ങൾ ഉണ്ടായിരുന്നു. എല്ലാവരും സന്തോഷത്തോടെ ജീവിച്ചിരുന്നു. ആ നഗരത്തിനു കുറച്ചു അകലെയായി ഉള്ള ഗ്രാമത്തിൽ ഒരു മുത്തശ്ശിയും കൊച്ചുമകനും സന്തോഷത്തോടെ കഴിഞ്ഞു. പെട്ടെന്നാണ് അത് സംഭവിച്ചത്. കച്ചവടത്തിനൊന്നും പോകാൻ കഴിയാതെ മുത്തശ്ശിക്ക് എന്തോ ഒരു അസുഖം പോലെ. മുത്തശ്ശി അതൊന്നും കാര്യമാക്കിയില്ല. മുത്തശ്ശിയുമായി ആളുകൾ ഇടപെടുകയും ചെയ്തു. അങ്ങനെയിരിക്കെ മുത്തശ്ശിക്ക് അസുഖം കൂടി. പെട്ടന്ന് മരണപ്പെടുകയും ചെയ്തു. ഇത് സാധരണ അസുഖം എന്ന് കരുതി ആദ്യം ആരും കാര്യമായി എടുത്തില്ല. ക്രെമേണ പലർക്കും അതേ അസുഖം വന്നു. ഒടുവിൽ ആ മനോഹരമായ ഗ്രാമം ഒരു ശ്‌മശാനം ആയി മാറി. ആളുകൾ എന്തു ചെയ്യണം എന്നറിയാതെ വലഞ്ഞു. എല്ലാവരും പേടിയോടെ മാത്രം പുറത്തിറങ്ങി. ഒടുവിൽ ഇതൊരു വൈറസിന്റെ ആക്രമണം ആണെന്ന് കണ്ടെത്തി. അവർ അതിനു കൊറോണ എന്ന് പേരും ഇട്ടു. അപ്പോഴേക്കും അവർക്കു ഒരു കാര്യം മനസിലായി അത് അവിടെ നിന്നും ഒരുപാട് നാടുകളിലേക്ക് എത്തിയിരുന്നു. അവർ എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ചു. ആയിരക്കണക്കിനാളുകാർ മരിച്ചു വീണു. അവസാനം ജനങ്ങൾക്ക് ഒരു കാര്യം മനസിലായി നമ്മൾ ഒരുമിച്ചു നിന്നാൽ മാത്രമേ ഈ വൈറസിനെ തുരത്താൻ പറ്റുകയുള്ളു. അതിനു വേണ്ടി അവർ ഒരേ മനസോടെ പ്രവർത്തിച്ചു. എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ കഴിഞ്ഞു. എല്ലാ വ്യാപാരങ്ങളും നിർത്തി. ആഘോഷങ്ങളും ആചാരങ്ങളും ഉപേക്ഷിച്ചു. വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിച്ചു. എല്ലാവരും കുറച്ചു ബുദ്ധിമുട്ടിയെങ്കിലും കൊറോണ എന്ന മഹാമാരിയിൽ നിന്ന് മോചനം നേടാൻ കഴിഞ്ഞു. എല്ലാവരുടെയും ഒത്തൊരുമയുടെ വിജയമായിരുന്നു അത്. അതിനു ശേഷം ആ നാട്ടിലെ ജനങ്ങൾ സന്തോശത്തൂടെയും സമാദാനത്തോടെയും ഒരുമിച്ചു ജീവിച്ചു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ