ഗവ. എൽ.പി.എസ് തത്തിയൂർ അരുവിക്കര/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനും രോഗം വരാതെ പ്രതിരോധിക്കാനും ശുചിത്വം കൊണ്ട് നമുക്ക് സാധിക്കും. കൊറോണ പോലുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ ശുചിത്വത്തിന് വളരെ വലിയ പ്രാധാന്യമുണ്ട്. ശുചിത്വം പാലിക്കേണ്ടതിനായി നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ആഹാരത്തിനു മുമ്പും പിമ്പും കൈയും വായും കഴുകണം. കക്കൂസിൽ പോയതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. എല്ലാ ദിവസവും കുളിക്കുക. ദിവസവും രണ്ടു തവണ പല്ല് തേക്കുക. നഖം വെട്ടുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. വീടും ചുറ്റുപാടും വൃത്തിയാക്കി സൂക്ഷിക്കുക. ഈച്ചയെയും കൊതുകിനെയും തുരത്തുക ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിലൂടെ ശരിയായ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കാനും നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാനും കഴിയും.
|