കാലത്തുണരുക കുട്ടികളെ
മടിയന്മാരായ് മാറരുതേ
കാലും മുഖവും കഴുകുക ഉടനേ
വ്യായാമത്തിനു പോകുക നാം
കുളിച്ചു ശുചിയായീടണമേ
അഴുക്കു വസ്ത്രമുടുക്കരുതേ
കൈകാൽ നഖവും മുടിയും നന്നായ്
തിളക്കമോടെ കാത്തിടണേ
കുടിക്കു നിങ്ങൾ ശുദ്ധജലം
കഴിക്കു പോഷക ആഹാരം
ആരോഗ്യത്താൽ കഴിയണമെങ്കിൽ
പാലിച്ചീടു ഇവയെല്ലാം