ഗവ. എൽ.പി.എസ്. മുക്കോലക്കൽ/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പഠിപ്പിച്ച പാഠം

നഗരത്തിലെ ഒരു ഫ്ലാറ്റിലാണ് രാജു താമസിക്കുന്നത് .അവനു വീട്ടിലെ ഏക കൂട്ട് ചിന്നു തത്തയായിരുന്നു .ഒരുദിവസം അവൻ ചിന്നു തത്തയെ കൂടു തുറന്നുവിട്ടു .ചിന്നുവിന് അത്ഭുതമായി .ചിന്നു ചോദിച്ചു "എന്താ രാജു നിനക്ക് എന്തുപറ്റി .എന്തിനാണ് എന്നെ തുറന്നുവിട്ടത്"?. " നീ കൂട്ടുകാരെയൊന്നും കാണാതെ കൂട്ടുകാരോട് കളിക്കാതെ കൂട്ടിൽ കിടക്കുന്നതിന്റെ ബുദ്ധിമുട്ട് എനിക്കിപ്പോൾ മനസിലായീ ".അതെങ്ങനെ?."അതോ കൊറോണ എന്ന കുഞ്ഞൻ വൈറസ് അത് എന്നെ പഠിപ്പിച്ചു .ഞാനിനി ഒരു ജീവിയേയും കൂട്ടിലടയ്ക്കില്ല ".രാജു പറഞ്ഞു ."അപ്പോൾ കൊറോണ നിന്നെ നല്ല ഒരു പാഠം പഠിപ്പിച്ചല്ലേ "?ചിന്നു തത്ത ഇത്രയും പാപറഞ്ഞശേഷം രാജുവിന് നന്ദിയും പറഞ്ഞു നീലാകാശത്തേയ്‌ക്ക്‌ സന്തോഷത്തോടെ പറന്നുപോയീ .

ശിവ.എസ് .യു
2 A ജി എൽ പി എസ് മുക്കോലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ