പണ്ടൊരിക്കൽ ഒരു കാടുണ്ടായിരുന്നു. അവിടെ ആയിരുന്നു മുട്ടന്റെയും കിട്ടന്റെയും വീട്. കിട്ടനും മുട്ടനും ചങ്ങാതിമാരായിരുന്നു. ഒരു ദിവസം അവർ കളിക്കുമ്പോൾ അവരുടെ മുന്നിലൂടെ ഒരു തവള കടന്നുപോയി. പെട്ടന്ന് അവർ തവളയുടെ മേലെ ചാടി വീണു. തവളയ്ക്കു വേണ്ടി അടികൂടാൻ തുടങ്ങി. അപ്പോഴാണ് അവരുടെ സാറായ കരടിച്ചാർ അങ്ങോട്ട് വന്നത്. കരടിച്ചാർ കിട്ടനോടും മുട്ടനോടും പറഞ്ഞു ഇനി നിങ്ങൾ പരസ്പരം പങ്കുവെച്ചേ കഴിക്കാവൂ. അന്ന് മുതൽ കിട്ടനും മുട്ടനും പരസ്പരം പങ്കുവച്ചേ കഴിക്കാറുള്ളു.