ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/മഹാമാരിയെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയെ പ്രതിരോധിക്കാം

കോവിഡ് 19 മഹാമാരി ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണല്ലോ. ഈ രോഗം പരത്തുന്നത് കൊറോണ എന്ന വൈറസ് ആണ്. രോഗികളുമായുള്ള സന്പർക്കത്തിലൂടെയാണ് ഈ രോഗം പകരുന്നത്. പ്രായമുള്ളവരിലും,വൃക്ക തകരാറ്,കരൾ രോഗങ്ങൾ എന്നിവയുള്ളവർക്കും ഈ രോഗം അപകടകരമായി തീർന്നേക്കാം. സാമൂഹ്യ അകലം പാലിച്ച് വീടുകളിൽ തന്നെ കഴിയുകയാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം. കൈകൾ സോപ്പ് ഉപയോഗിച്ച് പല തവണ കഴുകുക. സാനിറ്ററൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക. പുറത്തിറങ്ങുന്പോൾ മാസ്ക് ധരിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. പനിയോ ചുമയോ ശ്വാസം മുട്ടലോ വന്നാൽ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുക. ഭീതി വേണ്ട. പ്രതിരോധമാണ് വേണ്ടത്.

രേഷ്മ.ജെ.പ്രശാന്ത്
4ബി ഗവ.എൽ.പി.എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം