ഗവ. എൽ.പി.എസ്. കൊക്കോതമംഗലം/അക്ഷരവൃക്ഷംഅമ്മുവും മുല്ലപ്പൂവും

Schoolwiki സംരംഭത്തിൽ നിന്ന്

അമ്മുവിന്റെ വീട്ടിൽ പൂന്തോട്ടമുണ്ട്. പൂന്തോട്ടത്തിൽ പല തരത്തിലുള്ള പൂക്കളുണ്ട്. അമ്മുവിന് മുല്ലപ്പൂ തലയിൽ ചൂടുന്നത് വളരെ ഇഷ്ടമാണ്. അവൾ എന്നും പൂന്തോട്ടത്തിൽ നിന്നും മുല്ലപ്പൂക്കൾ പറിച്ച് പിറ്റേന്ന് സ്കൂളിൽ വച്ച് കൊണ്ട് പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം അമ്മു മുല്ലപ്പൂ പറിക്കുവാൻ പൂന്തോട്ടത്തിലേയ്ക്ക് ചെന്നു. അവൾ മുല്ലപ്പൂക്കൾ ഓരോന്നായ് പറിച്ചു. ഒരു മുല്ലപ്പൂവ് പേടിച്ച് ഇലകൊണ്ട് മുഖം മറച്ചു. അമ്മു ഒളിച്ചിരിക്കുന്ന മുല്ലപ്പൂവിനെ കണ്ടില്ല. പിറ്റേന്ന് അമ്മു സ്കൂളിൽ പോകുന്നത് ഒളിച്ചിരിക്കുന്ന മുല്ലപ്പൂ നോക്കി. അമ്മുവിന്റെ തലയിൽ അവന്റെ കൂട്ടുകാർ ഇരിക്കുന്നു. ഒളിച്ചിരുന്നില്ലെങ്കിൽ എനിക്കും ചുറ്റുുപാടുകൾ കാണാമായിരുന്നു. കഷ്ടമായിപ്പോയി. അന്ന് വൈകിട്ട് പഠിച്ച് കഴിഞ്ഞ് അമ്മു മുറ്റത്തിറങ്ങി. അതാ ഒരു മുല്ലപ്പൂവ് പക്ഷേ അത് വാടിപ്പോയല്ലോ? അമ്മു പറഞ്ഞു. അമ്മു സങ്കടപ്പെട്ടു കരഞ്ഞു.


ഉത്രജ എസ്.പി
5 A ഗവ.എൽ.പി.എസ് കൊക്കോതമംഗലം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ