ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/ എന്റെ അമ്മയോടൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അമ്മയോടൊപ്പം

കുറച്ച് നാളത്തേക്ക് സ്കൂൾ തുറക്കില്ല എന്ന് അമ്മ പറഞ്ഞപ്പോൾ എനിക്ക് വളരെ സന്തോഷമായി. കുറെ നാളത്തേക്ക് എനിക്ക് എൻ്റെ കൂട്ടുകാർക്കൊപ്പം കളിക്കുവാനും അവരെ കാണുവാനും പറ്റില്ലെന്ന് ഓർത്തപ്പോൾ എനിക്ക് സങ്കടം വന്നു. സാരമില്ല സ്കൂൾ തുറക്കുമ്പോൾ അവരെയെല്ലാം കാണാമെന്ന് പറഞ്ഞ് അമ്മ എന്നെ ആശ്വസിപ്പിച്ചു. എൻ്റെ വീടിന് ചുറ്റും നിറയെ സ്കൂൾ കുട്ടികളുണ്ട്. അവർക്കൊപ്പം കളിക്കാമല്ലോ എന്നോർത്തപ്പോൾ എനിക്ക് സന്തോഷമായി. കൊറോണയാ യതിനാൽ അമ്മ എന്നെ അവർക്കൊപ്പം കളിക്കാൻ വിട്ടില്ല. എനിക്ക് സങ്കടം വന്നു. നമുക്കിവിടെ ചെറിയ പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമെല്ലാം ഉണ്ടല്ലോ , നമുക്കതിനെ നാളെ മുതൽ ശരിയാക്കി എടുക്കാമെന്ന് അമ്മ പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. രാവിലെയാകാൻ വേണ്ടി കാത്തിരുന്നു. രാവിലെ വീടും പരിസരവും വൃത്തിയാക്കുന്ന ജോലി അമ്മ ചെയ്യുന്നത് കണ്ട് ഞാനും ഒപ്പം കൂടി . വീടിൻ്റെ മുറ്റത്തെ തൈമാവ് പൂത്ത് നിൽക്കുന്നത് കണ്ട് ഞാൻ സന്തോഷിച്ചു. നിറയെ മാമ്പഴം തിന്നാമല്ലോ? അമ്മ പറഞ്ഞു മൂടും പരിസരവും വൃത്തിയാക്കിയാലേ നല്ല മാമ്പഴം കിട്ടുകയുള്ളൂ. ഞാനും അമ്മയും ചേർന്ന് കരിയിലയും പേപ്പർ കഷണങ്ങളുമെല്ലാം വൃത്തിയാക്കി. ഞങ്ങൾ രണ്ടു പേരും ചേർന്ന് പൂക്കുന്ന ചെറിയ ചെടികളും പച്ചക്കറിവിത്തുകളുമെല്ലാം നട്ടുപിടിപ്പിച്ചു. ഇപ്പോൾ വീടും പരിസരവും കാണാൻ എന്തു ഭംഗിയാണ്. ഞാൻ അമ്മയ്ക്കൊപ്പം ചേർന്ന് വെള്ളമൊഴിക്കുമ്പോൾ ചോദിക്കും, എപ്പോഴാണ് ഇതൊക്കെ മുളച്ചു വരുന്നതെന്ന്? അമ്മ പറഞ്ഞു കുറച്ചു ദിവസം കഴിയുമ്പോൾ ഇതൊക്കെ മുളച്ചു വരുമെന്ന്. ദിവസവും ഞാൻ വന്ന് നോക്കും മുളയ്ക്കുന്നുണ്ടോ എന്ന്. അങ്ങനെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ നട്ട ചെടികളും വിത്തുകളും മുളച്ചു. നല്ല ചന്തമായിരിക്കുന്നു. ചെടിയിൽ നിറയെ പൂക്കൾ. പച്ചക്കറികളെല്ലാം പൊടിച്ചു നിൽക്കുന്നു. ചിലത് കായ്ക്കുവാനും തുടങ്ങി. ഇപ്പോൾ എന്തൊരു ഭംഗിയാണ്. വീടും പരിസരവുമെല്ലാം നല്ല വൃത്തിയായിരിക്കുന്നു. പൂക്കളുടെ ചെറിയ മണവുമുണ്ട്. സ്കൂൾ തുറക്കുമ്പോൾ ടീച്ചറോടും എല്ലാ കൂട്ടുകാരോടും പറയണം. അതോർത്തപ്പോൾ എനിക്ക് വളരെ സന്തോഷമായി.

ലിയ ലാൽ
1 C ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം