ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/ എന്റെ പിറന്നാൾ സമ്മാനം
എന്റെ പിറന്നാൾ സമ്മാനം
ഇന്ന് എന്റെ പിറന്നാൾ ആണ്. എല്ലാ വർഷവും പിറന്നാൾ ദിനത്തിൽ എനിക്ക് സ്കൂളിൽ പോകാനോ കൂട്ടുകാർക്ക് മധുരം കൊടുക്കാനോ സാധിക്കാറില്ല.കാരണം എന്റെ പിറന്നാൾ ഏപ്രിൽ ഇരുപതിന് ആണ്. ഏപ്രിൽ ഇരുപത് വെക്കേഷൻ സമയമല്ലേ......ആ സമയം എനിക്കെങ്ങനെ സ്കൂളിൽ പോകാൻ കഴിയും ? പക്ഷെ എന്റെ ആ വിഷമം ഞാൻ തീർക്കുന്നത് അച്ഛന്റെയും ,അമ്മയുടേയും, ചേച്ചിയുടേയും കൂടെ പുറത്തൊക്കെ ഒന്ന് പോയി ചുറ്റിക്കറങ്ങി , പാർക്കിലൊക്കെ കളിച്ചും എന്റെ കുടുക്കയിലെ സമ്പാദ്യം ഉപയോഗിച്ച് എനിക്ക് ഇഷ്ടമുള്ള കളിപ്പാട്ടമൊക്കെ വാങ്ങിയുമാണ് . എന്നാൽ ഇത്തവണ കൊറോണ വന്നതിനാൽ അതിനും കഴിഞ്ഞില്ല. പക്ഷേ ഞാൻ ഇന്ന് നല്ലൊരു കാര്യം ചെയ്തു. എന്റെ സമ്പാദ്യം ഞാൻ അച്ഛനെ ഏൽപ്പിച്ചു . "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്യാൻ"
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം