ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/കൊറോണ വൈറസ്- പ്രതിരോധ മാർഗം
കൊറോണ വൈറസ്- പ്രതിരോധ മാർഗം
രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം നാൾക്കുനാൾ കൂടി വരികയാണ്. അതിൽ നിന്നും രക്ഷ നേടാൻ നാം എല്ലാവരും വളരെയധികം ജാഗ്രത പുലർത്തണം. ഈ വൈറസിനെ തുരത്താൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നത് തുമ്മുമ്പോഴും , ചുമയ്ക്കുമ്പോഴും വായ തൂവാല കൊണ്ട് പൊത്തി പ്പിടിക്കുക. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക, അത്യാവശ്യത്തിന് മാത്രം പുറത്ത് പോവുക, അപ്പോൾ മാസ്ക് ധരിക്കുക, പുറത്ത് പോയി വന്നതിന് ശേഷം കുളിക്കുക, സാമൂഹിക അകലം പാലിക്കുക , മൂക്കിലും, വായിലും ഇടയ്ക്കിടെ തൊടാതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ഇങ്ങനെയൊക്കെ ചെയ്താൽ കൊറോണ വൈറസിനെ നമുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. അതിനാൽ എല്ലാവരും വളരെ ജാഗ്രതയോട് കൂടി മുന്നോട്ട് പോവുക . നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കുക ഓരോ പൗരൻ്റേയും കടമയാണ്. അതു കൊണ്ട് നമുക്ക് എല്ലാവർക്കും ഈ മുൻകരുതലുകൾ സ്വീകരിക്കാം.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം