ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം , രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
മാറണം ശീലങ്ങൾ മാറ്റണം രോഗങ്ങൾ     

ശുചിത്വത്തിന് വളരെ പ്രാധാന്യം നൽകുന്ന ഒരു സംസ്കാരമുള്ള നാടാണ് നമ്മുടേത്.പ്രത്യേകിച്ച് കേരളീയരായ നമ്മൾ. പണ്ടുകാലങ്ങളിൽ മരണവീടുകൾ ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്ന് സന്ദർശനം കഴിഞ്ഞ് എത്തിയാൽ ദേഹശുദ്ധി വരുത്തി മാത്രം വീട്ടിനകത്തേക്ക് പ്രവേശിക്കുന്ന ഒരു ശീലമുണ്ടായിരുന്നു നമുക്ക്.ഇന്നത്തെ ആധുനിക ജീവിത തിരക്കിനിടയിൽ നാം ഇതെല്ലാം അറിഞ്ഞുകൊണ്ട് മറക്കുകയാണ്. ഇന്ന് ലോകം ഒരു വൈറസിനെതിരെ ശക്തമായി പോരാടുകയാണ്.കോവിഡ് -19 എന്ന പേരിൽ ഈ കുഞ്ഞൻ വൈറസ് അറിയപ്പെടുന്നു.കാണാൻ കഴിയാത്തത്ര സൂക്ഷ്മം നന്നായി കൈ കഴുകിയാൽ അവ നശിച്ചു പോകും എന്നിട്ടു കൂടി ലക്ഷക്കണക്കിന് ആളുകളാണ് ഈ വൈറസ് ബാധ മൂലം മരണമടഞ്ഞത്. ഓരോ മനുഷ്യനും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം എന്നത് വളരെ നിർബന്ധമായ ഒരു കാര്യമാണ്.ഒരു സമൂഹത്തിൽ പല തരത്തിലുള്ള ആളുകൾ അധിവസിക്കുന്നു. അതുപോലെത്തന്നെ രോഗങ്ങളും. ഒരാൾ എത്രത്തോളം ശുചിത്വം പാലിക്കുന്നുവോ അത്രത്തോളം രോഗങ്ങളെ അയാൾ തടഞ്ഞുനിർത്തുന്നു.ഏറ്റവും മികച്ച രീതിയിൽ ആധുനിക വത്കരിക്കപ്പെട്ട ഏറ്റവും മുന്നിട്ടുനിൽക്കുന്ന സാമ്പത്തിക സ്ഥിതിയുള്ള പല വിദേശ രാജ്യങ്ങളിലും കോവിഡ് -19 എന്ന വൈറസ് മൂലം ദിനം പ്രതി ആയിരക്കണക്കിന് മനുഷ്യരാണ് മരിക്കുന്നത്.ഇന്ത്യ എന്ന മഹാരാജ്യത്തിൽ നമ്മുടെ കൊച്ചു കേരളംശുചിത്വത്തിലൂടെയും മറ്റു നിയന്ത്രണങ്ങളിലൂടെയും വൈറസിനെ പടിപടിയായി തോൽപ്പിക്കുകയാണ്.നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ രോഗമുക്തി നേടിയ സംസ്ഥാനവും കേരളം തന്നെ. ശുചിത്വമില്ലായ്മ കൊണ്ടു മാത്രമല്ല മനുഷ്യന്റെ പരിസ്ഥിതിയിലേക്കുള്ള കടന്നുകയറ്റം മൂലവുമാണ് ഇത്തരം വെെറസുകൾ മനുഷ്യരിലെത്തിയത്. ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമായ ചൈനയിലെ വളരെ പ്രശസ്തമായ മത്സ്യ-മാംസ മാർക്കറ്റായ വുഹാനിൽ 2019-നവംബർ മാസത്തിലാണ് ആദ്യമായി ഈ വൈറസ് സ്ഥിതീകരിക്കുന്നത്.വളരെയധികം വ‍ൃത്തിഹീനവും പലതരത്തിലുള്ള മ‍ൃഗങ്ങളെ ഉൾവനങ്ങളിൽ നിന്നും കൊണ്ടുവന്ന് കൊന്ന് വിൽക്കുന്നതുമായ ഒരു മാർക്കറ്റാണ് വുഹാൻ.ആ ശുചിത്വമില്ലാത്ത അന്തരീക്ഷവും ചുറ്റുപാടും വൈറസിനെ കൂടുതൽ പടരാൻ ഇടവരുത്തി. മനുഷ്യന്റെ അമിതമായ കടന്നുകയറ്റം മൂലം മലിനമായ പ്രക‍ൃതി തന്റെ ഹരിതാഭവും പച്ചപ്പും തിരിച്ചുപിടിക്കാനുള്ള ഒരു മാർഗമായി ഈ വൈറസിനെ ഉപയോഗപ്പെടുത്തുന്നു.ലോകത്തെ മുക്കാൽ ഭാഗം ജനങ്ങളും വീടുകളിലാണ്.പുറത്ത് ഒരു തരത്തിലുള്ള മലിനീകരണവുമില്ല.തന്റെ നിലനിൽപ്പിനുവേണ്ടി പ്രക‍ൃതി തന്നെ സ‍ൃഷ്ടിച്ച ഒരു പ്രതിരോധ മാർഗമാണ് ഈ വൈറസ് എന്ന് ഞാനും വിശ്വസിക്കുന്നു. വീടുകളിൽ അടച്ചിരുന്ന് ശുചിത്വം പാലിച്ച് നമുക്ക് പ്രതിരോധിക്കാം വൈറസിനെ അതിജീവിക്കാം.

മാളവിക എം വി
9എ ജിഎ ച്ച് എസ് തൃക്കൈപ്ഫറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം