ഗവ. എച്ച് എസ് കല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17
വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളർത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. കുട്ടികളുടെ ശാരീരിക, മാനസിക, സാംസ്കാരിക സാമൂഹിക വികാസത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് എസ്. പി. സി യിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. നിലവിൽ വിദ്യാലയത്തിൽ എസ്‌പിസി യൂണിറ്റില്ല. യൂണിറ്റ് അനുവദിച്ചു കിട്ടുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട് പോകുന്നു.